നമ്പർ മാറി; പുറത്തിറക്കാത്ത സ്കൂട്ടറിന് പിഴ നോട്ടിസ്
Mail This Article
മങ്കട∙ ഇന്നലെ മങ്കടയിലെ വീട്ടിൽനിന്ന് പുറത്തിറക്കാത്ത സ്കൂട്ടറിന്റെ ഉടമയ്ക്ക് ഹെൽമറ്റ് ധരിക്കാതെ തിരൂരങ്ങാടിയിലൂടെ സ്കൂട്ടർ ഓടിച്ചതിന് 500 രൂപ പിഴ. മങ്കട പാലക്കത്തടം സ്വദേശി മണിയറയിൽ ബജീലിനാണ് അധികൃതരുടെ അശ്രദ്ധമൂലം പിഴയടയ്ക്കാൻ നിർദേശം വന്നത്.
തിരൂരങ്ങാടി അത്താണിക്കലെ ക്യാമറയിലാണ് ഇന്നലെ 11.50ന് ആണ് KL 65 S 3066 സ്കൂട്ടർ യാത്രക്കാരൻ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്റെ ദൃശ്യം പതിഞ്ഞത്. എന്നാൽ പിഴയടയ്ക്കാനുള്ള നോട്ടിസ് അയച്ചത് KL 65 R 3066 എന്ന നമ്പറുള്ള സ്കൂട്ടറിന്റെ ഉടമയ്ക്കും. മോട്ടർ വാഹന വകുപ്പ് അയച്ച നോട്ടിസിലെ ഫോട്ടോയിൽ തന്നെ S സീരീസിൽ റജിസ്റ്റർ ചെയ്ത വാഹനമാണെന്നു വ്യക്തമാണ്. രണ്ടും രണ്ടു കമ്പനിയുടെ സ്കൂട്ടറുമാണ്. മോട്ടർ വാഹന വകുപ്പിന്റെ പിഴവ് അവർ തന്നെ തിരുത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥിയായ ബജീൽ.