ADVERTISEMENT

നിലമ്പൂർ ∙ അപകടത്തിൽപെട്ട പരുന്തിനു പരിചരണത്തിലൂടെ ജീവൻ തിരിച്ചു നൽകി. വൈദ്യുതാഘാതമേറ്റുവീണ പരുന്തിന് ഏറെ നേരം കൃത്രിമ ശ്വാസാേച്ഛാസം ( സിപിആർ ) നൽകിയാണ് പാടിക്കുന്നത്ത് താഹിർ വീട്ടിൽ അബ്ദുൽ ഖയ്യും രക്ഷിച്ചത്. നിലമ്പൂർ മിനി ബൈപാസ് റോഡിൽ പെയിന്റ് കടയിൽ ജീവനക്കാരനാണു ഖയ്യും. വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റു കടയുടെ മുന്നിലാണു പരുന്ത് വീണത്.

ചത്തെന്ന് ഉറപ്പിച്ച് ഉപേക്ഷിക്കാൻ പലരും പറഞ്ഞു. കൂട്ടാക്കാതെ ഹൃദയമിടിപ്പ് വീണ്ടുകിട്ടും വരെ ഖയ്യും സിപിആർ നൽകി. വെളളം കൊടുത്തു. ആരോഗ്യം വീണ്ടെടുത്തു പരുന്ത് പറന്നകന്നു.ചിറകൊടിഞ്ഞു തൂങ്ങിയ നിലയിൽ നിലമ്പൂരിൽ കണ്ടെത്തിയ പരുന്തിനു വനം വകുപ്പിന്റെ അമരമ്പലം ദ്രുത പ്രതികരണസേന രക്ഷകരായി. അമരമ്പലം മൃഗാശുപത്രിയിൽ എത്തിച്ചു.

ഡോ.ജിനു ജോൺ ചിറക് ബാൻഡേജ് ചെയ്തു. ആന്റിബയോട്ടിക്‌, വേദന സംഹാരി മരുന്നുകൾ നൽകി. ആർആർടി ജീവനക്കാരുടെ സംരക്ഷണത്തിലാണ്.

English Summary : The injured hawk was brought back to life through care.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com