ADVERTISEMENT

എടക്കര ∙ മൂത്തേടം നാരങ്ങാമൂലയി‌ൽ കാട്ടാന ഒറ്റരാത്രിയിൽ നശിപ്പിച്ചത് 150ഓളം കമുകുകൾ. ചക്കിട്ടനിരപ്പി‍ൽ മാത്യുവിന്റെ തോട്ടത്തിലെ കമുകുകളാണ് നശിപ്പിച്ചത്. ഇതിൽ കൂടുതലും കായ്ഫലമുള്ളതായിരുന്നു. സമീപത്തെ പുത്തൻവീട്ടിൽ ശ്യാമള‌യുടെ കൃഷിയിടത്തിലും വ്യാപകമായ നാശം വരുത്തിയിട്ടുണ്ട്.

നാട്ടിലിറങ്ങി ചക്ക തിന്ന് നടക്കുന്ന കൊമ്പനാണിതെന്നാണു പറയുന്നത്. ഈ കൊമ്പൻ മിക്ക ദിവസങ്ങളിലും ജനവാസ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. കല്ലേന്തോട്മുക്ക് വഴിയാണ് കാടുകടന്ന് ആന എത്തുന്നത്. ഇവിടെ ആനക്കൂട്ടത്തെ പ്രതിരോധിക്കാൻ തൂക്കുവേലി സ്ഥാപിച്ചെങ്കിലും പ്രയോജനപ്പെടുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com