ADVERTISEMENT

എടപ്പാൾ ∙ തൃശൂരിലെ പ്രവീൺ റാണയുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പുകേസിൽ പണം സ്വരൂപിച്ചു നൽകിയ, ഇയാളുടെ ജീവനക്കാരനായിരുന്ന എടപ്പാൾ സ്വദേശി അറസ്റ്റിൽ. ശുകപുരം പിണ്ണാക്കത്ത് രാജീവിനെയാണു (47) ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്.

ഇയാളുടെ നേതൃത്വത്തിൽ മേഖലയിലെ പലരിൽനിന്നും പണം സ്വരൂപിച്ചു പ്രവീൺ റാണയുടെ കമ്പനിയിൽ നിക്ഷേപിച്ചിരുന്നുവത്രേ. ഇത്തരത്തിൽ 5 ലക്ഷം രൂപ നഷ്ടമായ ശുകപുരം സ്വദേശിനിയുടെ പരാതിയിലാണു രാജീവിനെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com