ADVERTISEMENT

വെളിയങ്കോട് ∙ കടൽഭിത്തി പൂർണമായും തകർന്നതോടെ പാലപ്പെട്ടി അജ്മേർ നഗർ തീരത്ത് നഷ്ടപ്പെട്ടത് 50 മീറ്റർ കരഭാഗം. ഒരു മാസം മുൻപുണ്ടായ കടലാക്രമണത്തിലാണ് വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളുടെ അതിർത്തിയായ അജ്മേർ നഗറിലെ തീരം നഷ്ടമായത്. വർഷങ്ങൾക്ക് മുൻപ് പുനർനിർമിച്ച കടൽഭിത്തി ശക്തമായ കടലാക്രമണത്തിൽ തകർന്നതോടെ കടൽ കരയിലേക്ക് കയറുകയായിരുന്നു.

തീരത്തെ 4 വീടുകൾ  കടലാക്രമണത്തിൽ തകർന്നതോടെ ഇൗ കുടുംബങ്ങൾ ഭവനരഹിതരായി. 200 മീറ്റർ നീളത്തിലാണ് ഭിത്തി പൂർണമായും തകർന്നത്. ഭിത്തിയുടെ അഭാവം മൂലം ഏക്കർ കണക്കിന് ഭൂമിയും തീരദേശവാസികൾക്ക് നഷ്ടപ്പെട്ടു. കടൽഭിത്തിയുടെ നിർമാണത്തിന് ഫണ്ട് അനുവദിച്ച പ്രതീക്ഷയിലാണ് തീരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com