ADVERTISEMENT

കോട്ടയ്ക്കൽ∙ കഥകളി കാണുന്നത് ആദ്യമായിട്ടല്ല. എന്നാൽ, കഥകളിക്കു കൂടി പേരുകേട്ട മണ്ണിൽ, തിരയിളക്കുന്ന മഞ്ജുവേഷങ്ങളെ കണ്ണും മനസ്സും നിറയെ അടുത്തുകണ്ടപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു കൗതുകം, ഒപ്പം അടക്കാനാവാത്ത ആഹ്ലാദവും. വിശ്വംഭര ക്ഷേത്രാങ്കണത്തിലാണ് പിഎസ്‌വി നാട്യസംഘം കലാകാരൻമാർ ‘ദക്ഷയാഗം’ ആട്ടക്കഥ അവതരിപ്പിച്ചത്.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന രാഹുൽ എം.ടി.വാസുദേവൻ നായർ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എ.പി.അനിൽകുമാർ എംഎൽഎ, എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ, ഭാര്യ ശൈലജ മാധവൻകുട്ടി, സിഇഒ ഡോ. ജി.സി.ഗോപാലപിള്ള തുടങ്ങിയവർക്കൊപ്പമാണു കളി കണ്ടത്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ആസ്വാദനത്തിനിടെ  രാഹുൽ പലപ്പോഴും സംശയദൂരീകരണത്തിനായി വേണുഗോപാലിനെയും മറ്റും ആശ്രയിച്ചു.രാത്രി ഏഴോടെ  എ.ഉണ്ണിക്കൃഷ്ണൻ, രാജുമോഹൻ, സുധീർ, ദേവദാസൻ, കൃഷ്ണദാസ്, ശ്രീയേഷ്, അഭിഷേക്, മനോജ്, പ്രദീപ്, ബാലനാരായണൻ തുടങ്ങിയ കലാകാരൻമാർ അരങ്ങിലെത്തി. മധു, നാരായണൻ, വിനീഷ്, പ്രസാദ്, വിജയരാഘവൻ, രവി, രാധാകൃഷ്ണൻ എന്നിവർ കൊട്ടും പാട്ടുമായി രംഗം കൊഴുപ്പിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട കളി മുഴുവൻ കണ്ടശേഷമാണ് രാഹുൽ ചികിത്സാമുറിയിലേക്കു മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com