ADVERTISEMENT

പാണ്ടിക്കാട്∙ ഓഡിറ്റോറിയത്തിലെ വിവാഹവേദിയിൽ പാട്ടുപാടുന്നതിനിടെ യുവാവ് ‘കുഴഞ്ഞുവീണു’. പാണ്ടിക്കാട് ട്രോമാകെയർ ലീഡർ മോഴക്കല്ലിലെ കെ.മുജീബിന്റെ മകൾ ഫിദയുടെയും ആദിലിന്റെയും വിവാഹച്ചചടങ്ങിൽ പാട്ടുപാടാൻ വന്ന കൊണ്ടോട്ടി സ്വദേശി ഫായിസ് ഫൈസിയാണ് പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. കല്യാണത്തിനു വന്ന നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന നൂറുകണക്കിനാളുകൾ സ്തംഭിച്ചു നിൽക്കേ, പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇത് തങ്ങളുടെ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ആണെന്ന് ട്രോമാകെയർ പ്രവർത്തകർ അറിയിച്ചതോടെയാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്. അതോടെ അതുവരെ ആശങ്കയിൽ നിന്നവരെല്ലാം ഈ പ്രകടനത്തെ കയ്യടിയോടെ സ്വീകരിച്ചു. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇത്തരം സന്ദർഭങ്ങളെ നേരിടേണ്ടത് എങ്ങനെയെന്നും ജീവൻരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യമെന്ന്  ട്രോമാകെയർ പ്രവർത്തകർ പറഞ്ഞു. തുടർന്ന് വേദിയിൽ പ്രഥമ ശുശ്രൂഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്താണ് അംഗങ്ങൾ വേദിയിൽ നിന്നിറങ്ങിയത്. പ്രശസ്ത ഗായകൻ കൂടിയായ ഫായിസ് ഫൈസി കൊണ്ടോട്ടി, റസാക്ക് വള്ളിക്കാടൻ, ഹമീദ് ഒമാനൂർ, സമീർ കൊണ്ടോട്ടി തുടങ്ങിയവരാണ് മോക്ഡ്രില്ലിന്  നേതൃത്വം നൽകിയത്.

English Summary : Mock drill at the wedding venue in Malappuram Pandikkad auditorium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com