ADVERTISEMENT

മലപ്പുറം ∙ ‍ഇലക്ട്രിക് ഓട്ടോറിക്ഷ പാർക്കിങ് പ്രശ്നത്തിൽ ചർച്ച ആർടിഒ തലത്തിലേക്ക്. പാർക്കിങ്ങിനെച്ചൊല്ലി മലപ്പുറത്ത് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നവരും മറ്റു ഓട്ടോ തൊഴിലാളികളും തമ്മിലുള്ള തർക്കം പതിവായതോടെ ഓട്ടോ ഡ്രൈവർമാരുമായും തൊഴിലാളി സംഘടനകളുമായും പൊലീസ് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

സ്റ്റാൻഡുകളിൽ ഇലക്ട്രിക് ഓട്ടോകൾക്ക് പാർക്കിങ് അനുവദിക്കാത്തതു വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ പൊലീസിനും സാധിച്ചില്ല. 3 ദിവസം മുൻപ് മലപ്പുറം കുന്നുമ്മലിലെ ഓട്ടോ സ്റ്റാൻഡിൽ ഇരുവിഭാഗം തൊഴിലാളികൾ തമ്മിൽ പാർക്കിങ്ങിനെ ചൊല്ലി വാക്കേറ്റമുണ്ടായി.

പെർമിറ്റില്ലെങ്കിൽ പാർക്കിങ്ങില്ല
ട്രാക്ക് പെർമിറ്റ് ഇല്ലാതെ സ്റ്റാൻഡിൽ ഓട്ടോ സർവീസ് നടത്താൻ അനുവദിക്കില്ലെന്നാണ് പെട്രോൾ, ഡീസൽ ഓട്ടോ തൊഴിലാളികളുടെ നിലപാട്. മലപ്പുറം നഗരത്തിൽ മാത്രം 977 ഓട്ടോറിക്ഷകൾ പെർമിറ്റോടെ ഓടുന്നുണ്ട്. ഈ ഓട്ടോകൾക്ക് ഓടിക്കാൻ പോലും മലപ്പുറത്ത് സ്റ്റാൻഡില്ലെന്ന് തൊഴിലാളികൾ പറയുന്നു. സാമൂഹിക സുരക്ഷയെ വെല്ലുവിളിച്ച് പെർമിറ്റില്ലാതെയും ട്രാഫിക് സ്റ്റിക്കറും ഇല്ലാതെ ഓടുമെന്ന വാശി അംഗീകരിക്കില്ലെന്നും സംയുക്ത ഓട്ടോതൊഴിലാളി യൂണിയൻ ഭാരവാഹി കെ.പി.ഫൈസൽ പറഞ്ഞു.

സംരക്ഷണം വേണം
ഇലക്ട്രിക് ഓട്ടോകൾക്ക് പ്രത്യേക പെർമിറ്റ് ആവശ്യമില്ലെന്നും എവിടെയും സർവീസ് നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാ‍ർ അനുമതിയുണ്ടെന്നും കേരള ഇലക്ട്രിക് റിക്ഷ ഡ്രൈവേഴ്സ് യൂണിയൻ പറഞ്ഞു. നിലവിൽ ട്രാക്കിൽ നിർത്തി സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്.ഉപജീവനം തടയുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകണം. വിഷയത്തിൽ കോടതിയെ സമീപിച്ചതായി ഇ – ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com