തന്റെ തന്നെ പ്രൊഡക‍്ഷൻ കമ്പനിയുടെ ആദ്യ സംരംഭം കാണാതെ സിദ്ദിഖ് മടങ്ങി
Mail This Article
തിരൂരങ്ങാടി ∙ തന്റെ പ്രൊഡക‍്ഷൻ കമ്പനി നിർമിച്ച പ്രഥമ സിനിമയുടെ റിലീസിന് മുൻപേ സിദ്ദിഖ് വിടപറഞ്ഞതിന്റെ സങ്കടത്തിൽ സഹപ്രവർത്തകർ. സംവിധായകൻ സിദ്ദീഖും വേങ്ങര പാലശ്ശേരിമാട് സ്വദേശി നാസർ വേങ്ങരയും ചേർന്നുള്ള പ്രൊഡക‍്ഷൻ കമ്പനിയായ മീഡിയ യൂണിവേഴ്സും വിജയൻ പള്ളിക്കരയുടെ എമിറേറ്റ്സ് പ്രൊഡക‍്ഷൻസും സംയുക്തമായി നിർമിച്ച ‘പൊറാട്ട് നാടകം’ എന്ന സിനിമ റിലീസിന് കാത്തിരിക്കുകയായിരുന്നു.
രമേശ് പിഷാരടി, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി, സുനിൽ സുഗത, നിർമൽ പാലാഴി, ശുക്കൂർ വക്കീൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ആക്ഷേപഹാസ്യ സിനിയാണ്. സിദ്ദീഖിന്റെ കൂടെയുണ്ടായിരുന്ന നൗഷാദ് സഫ്റോൺ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന സിനിമയാണ്. സുനീഷ് വാരനാട് ആണ് രചന. വിജയൻ പള്ളിക്കര പ്രൊഡ്യൂസറും നാസർ വേങ്ങര എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
തന്റെ ശിഷ്യനായ നൗഷാദ് സഫ്റോണിന്റെ സിനിമയും പ്രൊഡക‍്ഷൻ കമ്പനിയുടെ ആദ്യ സിനിമയുമായതിനാൽ സിനിമയുടെ ഓരോ ഘട്ടത്തിലും സിദ്ദീഖിന്റെ സൂപ്പർ വിഷൻ ഉണ്ടായിരുന്നു. പടത്തിന്റെ പോസ്റ്റ് പ്രൊഡക‍്ഷൻ ജോലികൾ പൂർത്തിയാക്കിയാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയതെന്ന് നാസർ പറഞ്ഞു. ഗൾഫിലായിരുന്ന നാസറും സിദ്ദീഖും 7 വർഷം മുൻപ് ആരംഭിച്ചതാണ് കമ്പനി.
English Summary: Siddique returned without seeing the first venture of his own production company