ADVERTISEMENT

പെരിന്തൽമണ്ണ∙ മിമിക്രി കലാകാരൻമാർക്ക് എന്നും സ്നേഹവും വാത്സല്യവും പകർന്ന് നൽകിയ വലിയ കലാകാരൻ ആയിരുന്നു സിദ്ദിഖ് എന്ന് നടനും മിമിക്രി കലാകാരനുമായ സൂരജ് തേലക്കാട്  പറഞ്ഞു. മഴവിൽ മനോരമയിൽ സിദ്ദിഖ്  സംവിധാന മേൽനോട്ടം നിർവഹിച്ച ‘സിനിമ ചിരിമ’ എന്ന പരിപാടി  ജീവിതത്തെ മാറ്റിമറിച്ചതായി സൂരജ് ഓർത്തു. ഇതുവഴിയാണ് ചാർളി എന്ന സിനിമയിൽ അവസരം കിട്ടിയത്. സിനിമ ചിരിമയിൽ കലാഭവൻ മണിയുടെ കൂടെയുള്ള സ്കിറ്റ് ഇപ്പോഴും തരംഗമാണ്.   ആ പരിപാടി മുതൽ സിദ്ദീഖുമായി കൂടുതൽ അടുപ്പം ഉണ്ടായി. 

മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ പരിപാടിയിയിലും വിധികർത്താവായി സിദ്ദിഖ് ഉണ്ടായിരുന്നു. അന്നുമുതൽ പരിചയം ഉണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന, ഷൈജു കുറുപ്പ് നായകനായ പൊറാട്ടുനാടകം എന്ന സിനിമയുടെ നിർമാണ മേൽനോട്ടം നിർവഹിച്ചത് സിദ്ദിഖ് ആണ്. ഇതിൽ അഭിനയിക്കുമ്പോൾ സിദ്ദിഖുമായി കൂടുതൽ അടുത്തിടപെടാൻ കഴിഞ്ഞു.  എന്നാൽ  സിനിമ തിയറ്ററിൽ എത്തുന്നതിന് മുൻപ് സിദ്ദീഖ് വിട പറഞ്ഞത് ഏറെ ദുഃഖകരമായെന്നും സൂരജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com