ADVERTISEMENT

മേലാറ്റൂർ∙ പെരിന്തൽമണ്ണ​  ബ്ലോക്ക് പഞ്ചായത്തിലെ​ ചെമ്മാണിയോട്​ ഡിവിഷനിലേക്ക്​ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അടി തെറ്റി. യുഡിഎഫിന്​ അപ്രതീക്ഷിത മുന്നേറ്റം. കണക്കുകൂട്ടലുകൾക്കുമപ്പുറമുള്ള വോട്ടുകളാണ്​ യുഡിഎഫിലെ മുസ്​ലിം ലീഗ്​ സ്​ഥാനാർഥി യു.ടി. മുൻഷിർ നേടിയത്​. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ യുഡിഎഫ്​ സ്ഥാനാർഥിക്ക്​ ലഭിച്ചതിനേക്കാൾ 1258 വോട്ടുകളാണ്​ കൂടുതൽ ലഭിച്ചത്​​. കഴിഞ്ഞതവണ ലഭിച്ച വോട്ടിൽനിന്ന്​ 831 വോട്ടുകൾ​ എൽഡിഎഫിന്​ കുറഞ്ഞു​. ബിജെപിക്കും 256 വോട്ടു കുറഞ്ഞു. ഡിവിഷനു കീഴിൽ 9 വാർഡുള്ളതിൽ 6 വാർഡുകളിലും 300ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ്​ യുഡിഎഫ്​ നേടിയത്​. 

കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന ആനപ്പാംകുഴി വാർഡിൽ ലഭിച്ച 540 വോട്ടാണ്​ ഏറ്റവും വലിയ ഭൂരിപക്ഷം. കുറവ്​ ചെമ്മാണിയോട്​ വാർഡിലാണ്​ 176.  കൊടക്കാടഞ്ചേരി വാർഡിൽ മാത്രമാണ്​ (15 വോട്ട്​) എൽഡിഎഫ്​ ലീഡ്​ നേടിയത്​. കഴിഞ്ഞ തവണത്തേക്കാൾ പോളിങ്​ കുറവാണ്​ ഇത്തവണ രേഖപ്പെടുത്തിയത്​ 61.13 ശതമാനം. 14386ൽ മൊത്തം 8758 വോട്ടാണ്​ പോൾ ചെയ്തത്.

എൽഡിഎഫ്​ ഭരിക്കുന്ന മേലാറ്റൂർ പഞ്ചായത്തിൽ 6 വാർഡുകളിലും യുഡിഎഫ്​ വൻ മുന്നേറ്റം നടത്തിയത്​ ഇടതുപക്ഷത്തിന്​ തിരിച്ചടിയായി. പഞ്ചായത്ത്​ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്​ വിജയിച്ച കാട്ടുചിറ വാർഡിൽ 185 വോട്ടിന്റെ ലീഡാണ്​ യുഡിഎഫ്​ നേടിയത്​. കീഴാറ്റൂർ പഞ്ചായത്തിലെ രണ്ട്​ വാർഡുകളും മേലാറ്റൂർ പഞ്ചായത്തിലെ ഏഴ്​ വാർഡുകളും ഉൾപ്പെടുന്നതാണ്​ ചെമ്മാണിയോട്​ ഡിവിഷൻ. വൈകിട്ട് തുറന്ന വാഹനത്തിൽ വിജയിയെ ആനയിച്ചു കൊണ്ട് ഡിവിഷൻ ഉൾപ്പെടുന്ന ഭാഗങ്ങളിൽ ആഹ്ലാദമായി യുഡിഎഫ് പ്രവർത്തകർ ബൈക്ക് റാലി നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com