ADVERTISEMENT
എടപ്പാൾ ∙ ഇന്ന് അത്തം. മലയാളിയുടെ വീട്ടുമുറ്റത്ത് പൂക്കളം തീർക്കാൻ മറുനാടൻ പൂക്കളെത്തി. എടപ്പാളിലെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ പൂക്കടകൾ ഇതിനോടകം തുറന്നിട്ടുണ്ട്. ഇനി പത്തു നാൾ മത്സരിച്ചുള്ള വിൽപനയുടെ നാളുകളാണ്. ഓണത്തിന് മുൻപായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൂക്കള മത്സരങ്ങൾ ആരംഭിക്കുന്നതോടെ വിൽപന റെക്കോർഡിലെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലയിലും വലിയ വർധനയുണ്ട്. കഴിഞ്ഞ വർഷം 60 രൂപയായിരുന്ന ചെണ്ടുമല്ലിക്ക് ഇത്തവണ 90 രൂപയാണ് വില. മഞ്ഞ ചെണ്ടുമല്ലി 100, വാടാമല്ലി 250, അരളി 200, വെള്ള ജമന്തി 300, വാടാമല്ലി 300, ആസ്‌ട്രോ 300 എന്നിങ്ങനെയാണ് നിലവിലെ വിലനിലവാരം. തമിഴ്നാട്, കർണാടക, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേക്ക് പൂക്കൾ എത്തുന്നത്. ഇവിടങ്ങളിൽ പ്രതികൂല കാലാവസ്ഥ മൂലം കൃഷിനാശം സംഭവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് എടപ്പാളിൽ പൂക്കട നടത്തുന്ന വാണിയംകുളം സ്വദേശി ദൊരൈരാജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com