ADVERTISEMENT

വളാഞ്ചേരി ∙ രാത്രിയിൽ നാലംഗ കുടുംബം ഉറങ്ങിക്കിടന്ന മുറിയിൽ തീയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഹൈസ്കൂളിനു സമീപം മൈലാടിക്കുന്നിലെ തെക്കിനി പള്ളിയാലിൽ ശ്രീധരന്റെ വീടിന്റെ മുറിക്കകത്താണ് കിടക്കയ്ക്കു ഭാഗികമായി തീപിടിച്ചത്. തക്ക സമയത്ത് അറിഞ്ഞ് തീ  കെടുത്തിയതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ പുലർച്ചെ 3.30ന് ആണ് സംഭവം. ശ്രീധരനും ഭാര്യയും 2 മക്കളും കിടന്നിരുന്ന മുറിയിലാണ് തീ കണ്ടത്. ഉറക്കത്തിനിടെ കാലിനു ചൂടനുഭവപ്പെടുന്നത് തോന്നി മകൻ തട്ടി മാറ്റിയപ്പോഴാണ് കിടക്കയിൽ തീപിടിച്ചത് അറിയുന്നത്.

പുതപ്പെടുത്ത് തീ അണയ്ക്കുകയായിരുന്നു.  കുട്ടിയുടെ അവസരോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. ശ്രീധരന്റെ അമ്മ കല്യാണി മറ്റൊരു മുറിയിലും കിടന്നുറങ്ങിയിരുന്നു. മുറിക്കുള്ളിൽനിന്ന് മണ്ണെണ്ണ നിറച്ച ഡിസ്പോസിബിൾ ടംബ്ലറും കടലാസും ലഭിച്ചു. തീപിടിച്ച കിടക്കയുടെ ഒരുഭാഗം കുഴിഞ്ഞു. ഗൃഹനാഥൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.  ഡിവൈഎസ്പി കെ.എം.ബിജുവും പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com