ADVERTISEMENT

തിരൂർ ∙ വന്ദേഭാരത് എക്സ്പ്രസിനു തിരൂരിൽ സ്റ്റോപ് നൽകാതെ റെയിൽവേ ജില്ലയെ പരിഹസിക്കുകയാണെന്നു കുറുക്കോളി മൊയ്തീൻ എംഎൽഎ. കേരളത്തിലെ ആദ്യത്തെ സ്റ്റേഷനാണു തിരൂർ. ജില്ലയിൽനിന്ന് ഈ സ്റ്റേഷൻ വഴി ഏറെ വരുമാനവും റെയിൽവേക്കു ലഭിക്കുന്നുണ്ട്. യാത്രക്കാരുടെ എണ്ണവും കൂടുതലാണ്. എന്നിട്ടും വന്ദേഭാരതിനു സ്റ്റോപ് നൽകുന്നതിൽനിന്നു റെയിൽവേയെ പിന്നോട്ടു വലിക്കുന്നത് എന്താണെന്നു മനസ്സിലാകുന്നില്ല. യോജിച്ചുള്ള പ്രക്ഷോഭം ആവശ്യമാണെന്നും എല്ലാ സംഘടനകളും ഇതിനായി മുന്നോട്ടു വരണമെന്നും എംഎൽഎ പറഞ്ഞു.

സിപിഎം പ്രതിഷേധ മാർച്ച്
വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം സർവീസിനും തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു സിപിഎം തിരൂർ റെയിൽവേ സ്റ്റേഷനിലേക്കു മാർച്ച് നടത്തി. രണ്ടാമത്തെ സർവീസിനെങ്കിലും തിരൂരിൽ സ്റ്റോപ് നൽകുമെന്ന പ്രതീക്ഷ റെയിൽവേ അട്ടിമറിച്ചെന്നു സിപിഎം ആരോപിച്ചു. ഏരിയ സെക്രട്ടറി പി.ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.ബഷീ‍ർ ആധ്യക്ഷ്യം വഹിച്ചു. എസ്.ഗിരീഷ്, എം.ആസാദ് തിരൂർ, പി.സീതാലക്ഷ്മി, സി.നജീബുദ്ദീൻ, കെ.കദീജ എന്നിവർ പ്രസംഗിച്ചു.

പ്രതിഷേധാർഹമെന്ന് മുസ്‌ലിം ലീഗ്
വന്ദേഭാരതിനു ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തതു പ്രതിഷേധാർഹമാണെന്നു തിരൂർ മുനിസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റി. ഇ.ടി.മുഹമ്മദ് ബഷീ‍ർ എംപി ഇക്കാര്യം ആവശ്യപ്പെട്ടു പല തവണ റെയിൽവേ മന്ത്രിക്കും ബോർഡ് ചെയർമാനും നിവേദനം നൽകിയിരുന്നു. എന്നിട്ടും സ്റ്റോപ് ഉണ്ടായില്ല.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

കേന്ദ്രസർക്കാർ ജില്ലയോടു കാട്ടുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ലീഗ് ആരോപിച്ചു. മണ്ഡലം മുസ്‍ലിം ലീഗ് ജന. സെക്രട്ടറി വെട്ടം ആലിക്കോയ യോഗം ഉദ്ഘാടനം ചെയ്തു. കീഴേടത്തിൽ ഇബ്രാഹിം ഹാജി ആധ്യക്ഷ്യം വഹിച്ചു. പി.വി.സമദ്, എ.കെ.സെയ്താലിക്കുട്ടി, വി.പി.ഉമ്മർ, ടി.ഇ.വഹാബ് എന്നിവർ പ്രസംഗിച്ചു.

kasargod-vande-bharath

‌കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ സംഗമം
കുറ്റിപ്പുറം ∙ വന്ദേഭാരത് ട്രെയിനിനു ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുറ്റിപ്പുറം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾ ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. സി.കെ.ജയകുമാർ, സി.വേലായുധൻ, ഐ.വി,രതിഷ്, എ.കെ.റഷീദ്, ടി.പി ജംഷീർ എന്നിവർ പ്രസംഗിച്ചു.

English Summary: Vande Bharat express train, Tirur railway station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com