ADVERTISEMENT

കുറ്റിപ്പുറം ∙ 16 കോടി രൂപ ചെലവിട്ടു കുറ്റിപ്പുറത്ത് റെയിൽവേ നടപ്പാക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ജോലികൾ ആരംഭിച്ചു. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള റെയിൽവേ ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റിത്തുടങ്ങി. ഇവിടെ പാർക്കിങ് സൗകര്യവും മറ്റു സംവിധാനങ്ങളുമാണ് ഒരുക്കുക. 16 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയാണ് കുറ്റിപ്പുറം സ്റ്റേഷൻ നവീകരിക്കുന്നത്. അമൃത് ഭാരത് പദ്ധതിക്കായി ജില്ലയിൽനിന്ന് തിരഞ്ഞെടുത്ത 5 സ്റ്റേഷനുകളിൽ ഒന്നാണ് കുറ്റിപ്പുറം. 

റെയിൽവേ സ്റ്റേഷൻ റോഡിൽ വലിയ പ്രവേശന കവാടം നിർമിക്കും. ആധുനിക സംവിധാനങ്ങളോടെയുള്ള വിശ്രമകേന്ദ്രവും വിശാലമായ ടിക്കറ്റ് കൗണ്ടർ സംവിധാനവും വരും.സ്റ്റേഷനിൽ എല്ലാ ഭാഗത്തും വെളിച്ചസംവിധാനം ഏർപ്പെടുത്തും. പ്ലാറ്റ്ഫോമിൽ ഡിജിറ്റൽ സൈൻ ബോർഡുകളും ശുദ്ധജലവിതരണ സംവിധാനവും ഉണ്ടാകും. നിലവിലെ 2 പ്ലാറ്റ്ഫോമുകളും ആധുനിക രീതിയിൽ വികസിപ്പിക്കും. നിലവിൽ നടക്കുന്ന നവീകരണത്തിന് പുറമേയാണ് അമൃത് ഭാരത് പദ്ധതിയിലൂടെ വികസനം എത്തുക. അടുത്ത വർഷം പകുതിയോടെ പദ്ധതി പൂർത്തിയാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com