ട്രെയിനിന്റെ ചോർച്ചയടയ്ക്കാൻ സ്റ്റിക്കർ; വെയിലുദിച്ചതിനാൽ നനയാതെ യാത്രക്കാർ രക്ഷപ്പെട്ടു!
Mail This Article
×
താനൂർ∙ പരശുറാം എക്സ്പ്രസിൽ ചോർച്ചയടയ്ക്കാൻ സ്റ്റിക്കർ പതിച്ച് യാത്ര. ഇന്നലെ രാവിലെ നാഗർകോവിലിൽനിന്ന് മംഗലാപുരത്തേക്കു പുറപ്പെട്ട നമ്പർ 16650 ട്രെയിനിലാണ് ഈ കാഴ്ച. ഏറ്റവും മുന്നിലെ ജനറൽ കംപാർട്‌മെന്റിൽ സീറ്റ് 70നും 82നും ഇടയിൽ ഫാനുകൾക്കടുത്തായി സീലിങിലെ വിള്ളലുകൾ മറയ്ക്കാനാണ് സ്റ്റിക്കറുകൾ പതിപ്പിച്ചത്. സ്റ്റിക്കറുകൾ പലയിടത്തും വേറിട്ട നിലയിലുമായിരുന്നു. ഇന്നലെ പകലുടനീളം മഴ മാറിനിന്ന് നേരിയ വെയിലുദിച്ചതിനാൽ നനയാതെ യാത്രക്കാർ രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.