പാണമ്പ്രയിൽ കയറ്റം ഇടിച്ചുനിരത്തി ദേശീയപാത നിർമാണം
Mail This Article
×
തേഞ്ഞിപ്പലം ∙ പാണമ്പ്ര വളവിൽ കുന്നിടിച്ച് ദേശീയപാത നിർമാണം തുടങ്ങി. പുതിയ സർവീസ് റോഡ് നിർമിച്ച് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ആ വഴി ആക്കിയതിൽ പിന്നെയാണ് 4 വരി പാതയുടെ നിർമാണത്തിനുള്ള മണ്ണ് നീക്കം തുടങ്ങിയത്. വളവും കയറ്റിറക്കവും ഒഴിവാക്കിയാണ് 4 വരി പാതയ്ക്കുള്ള പദ്ധതി.
പാണമ്പ്രയിൽ നിർമാണ ഘട്ടത്തിലുള്ള പാലത്തിനും പഞ്ചായത്ത് ഓഫിസ് റോഡിനും ഇടയിലുള്ള ഭാഗം കെട്ടിപ്പൊക്കിയും പാത നിർമാണം പുരോഗമിക്കുകയാണ്. പഞ്ചായത്ത് ഓഫിസ് റോഡ് ജംക്ഷൻ മുതൽ കരിങ്ങാംകുളം വരെ റോഡ് നേരത്തേ നിർമിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.