ADVERTISEMENT

തിരൂർ ∙ തിരയ്ക്കൊപ്പം തീരത്ത് മത്തിയെത്തുന്ന സംഭവം വീണ്ടും. ഇത്തവണ പറവണ്ണ, ഉണ്യാൽ, പുതിയ കടപ്പുറം എന്നിവിടങ്ങളിലാണ് തിരയ്ക്കൊപ്പം തീരത്തേക്ക് മത്തിയെത്തിയത്. ഉച്ചയ്ക്കു 2നു ശേഷമായിരുന്നു പ്രതിഭാസം. തിരയിൽ വെള്ളത്തെക്കാൾ കൂടുതൽ മത്തിയായിരുന്നു. ഇതോടെ നാട്ടുകാരും ബീച്ച് കാണാനെത്തിയവരുമെല്ലാം മീൻ വാരിയെടുത്തു. വലയുമായി വന്ന് മീൻ കോരിയെടുത്തവരുമേറെ.

കഴിഞ്ഞ 7നും പറവണ്ണയിൽ മത്തിയെത്തിയിരുന്നു. പടിഞ്ഞാറേക്കര മുതൽ താനൂർ വരെയുള്ള തീരപ്രദേശങ്ങളിൽ ഇത്തരത്തിൽ മത്തി പലതവണ കരയ്ക്കെത്തി. കഴിഞ്ഞ ദിവസം താനൂരിൽ നിന്ന് കടലിൽ പോയ ബോട്ടുകാർക്കും വൻ മത്തിച്ചാകരയാണു കിട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com