സൗത്ത് പല്ലാർ ഗ്രാമത്തെ ശ്രദ്ധേയമാക്കി തൂക്കണാം കുരുവികളുടെ കൂടുകൾ
Mail This Article
തിരുനാവായ ∙ ദേശാടന പക്ഷികളുടെ സാന്നിധ്യമ കൊണ്ട് ശ്രദ്ധേയമായ സൗത്ത് പല്ലാർ ഗ്രാമം തൂക്കണാം കുരുവികൾ (ബായാ വീവർ) കൂടൊരുക്കിയത് അലങ്കാരമേറുന്നു. ആറ്റകുരുവി, കൂരിയാറ്റ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പക്ഷിയാണ്.
സൗത്ത് പല്ലാറിലെ നിലവിലെ ചേരാ കൊക്കൻ കോളനിക്ക് സമീപത്തെ വീട്ടുവളപ്പിലെ തെങ്ങോലകളിലാണ് ഇവ കൂടുവച്ചിരിക്കുന്നത്. ഒരു മീറ്ററിലധികം നീളമുള്ള കൂടുകൾ ഇവിടെ കണ്ടുവരുന്നതായി പ്രാദേശിക പക്ഷി നിരീക്ഷകനും അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ പറയുന്നു.
ഒരു തെങ്ങിൽ തന്നെ വിവിധ വലുപ്പത്തിലുള്ള ഇരുപതിലധികം കൂടുകൾ കണ്ട് വരുന്നത്. നൂറോളം കൂടുകൾ വിവിധ തെങ്ങുകളിലായി കണ്ടുവരുന്നതായി സൽമാൻ പറയുന്നു. ചേരാ കൊക്കൻ പക്ഷികളുടെ കേരളത്തിലെ ഏറ്റവും വലിയ കോളനിയായ പല്ലാറിൽ തൂക്കണാം കുരുവികളുടെ സാന്നിധ്യവും ഇതോടെ ശ്രദ്ധേയമാവുകയാണ്.