ADVERTISEMENT

കുറ്റിപ്പുറം ∙ മംഗളൂരു– ഇടപ്പള്ളി ആറുവരിപ്പാതയുടെ ഭാഗമായി കുറ്റിപ്പുറം റെയിൽവേ ട്രാക്കിന് മുകളിലൂടെയുള്ള പുതിയ പാലത്തിന്റെ ജോലികൾ പുനരാരംഭിച്ചു. നിലവിലെ പാലത്തിന് സമീപത്തായാണ് പുതിയ ആറുവരിപ്പാലം നിർമിക്കുന്നത്. റെയിൽവേ ട്രാക്കിനു മുകളിലൂടെ നിർമിക്കുന്ന പാലത്തിന്റെ തൂണുകളുടെ നിർമാണം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ഭാരതപ്പുഴ പാലത്തിന്റെ ജോലികൾ നടക്കുന്നതിനാൽ ഇടയ്ക്കു വച്ച് നിലച്ചിരുന്നു. ഭാരതപ്പുഴയിലെ പാലത്തിന്റെ നിർമാണം പൂർത്തിയാകാറായ സാഹചര്യത്തിലാണ് റെയിൽവേ മേൽപാലത്തിന്റെ ജോലികൾ പുനരാരംഭിച്ചത്. കുറ്റിപ്പുറം ദേശീയപാത ജം‌ക്‌ഷനിലെ ഫ്ലൈ ഓവറിന്റെ നിർമാണവും പൂർത്തിയാക്കാനുണ്ട്. 

 റെയിൽവേ മേൽപാലത്തിന് സമീപത്തെ ബൈപാസ് റോഡ് ജോലികളുടെ ഭാഗമായി അടിച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങളെ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ഹൈവേ ജംക്‌ഷനിൽ നിന്ന് തിരൂർ റോഡിലേക്കുള്ള ബൈപാസ് റോഡിൽ അഴുക്കുചാലിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. ഈ റോഡിനും നിലവിലെ ദേശീയപാതയ്ക്കും ഇടയിലായി പുതിയ പാലത്തിന്റെ തൂണുകളുടെ നിർമാണവും നടക്കാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com