ADVERTISEMENT

തിരൂരങ്ങാടി ∙ പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരുവാതിരക്കളി തുടങ്ങിയത് 12 മണിക്കൂർ വൈകി. വേദി മൂന്നിൽ രാവിലെ 11 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന യുപി വിഭാഗം തിരുവാതിര മത്സരം ആരംഭിച്ചത് രാത്രി 10.45ന്. 11 മണിക്ക് തുടങ്ങുമെന്നറിയിച്ചതിനാൽ കുട്ടികളും രക്ഷിതാക്കളും രാവിലെ 7 മണിക്കുതന്നെ സ്കൂളിൽ എത്തിയിരുന്നു.  ഇവർ മേക്കപ്പിട്ട് മത്സരത്തിനായി കാതിരുന്നെങ്കിലും ആരംഭിച്ചില്ല. പിന്നീട് വൈകിട്ട് 4 മണിക്ക് ആരംഭിക്കുമെന്നായി സംഘാടകർ.

അപ്പോൾ മുതൽ കാതിരുന്നെങ്കിലും വേദിയിൽ മോഹിനിയാട്ട മത്സരമായിരുന്നു നടന്നത്. ഇത് സമാപിച്ച ശേഷം രാത്രി 10.45ന് ആണ് മത്സരം ആരംഭിക്കുന്നത്. വൈകിട്ട് 4 മണിക്ക് ആരംഭിക്കും എന്നറിയിച്ചിരുന്ന ഹയർ സെക്കൻഡറി വിഭാഗം മത്സരം യുപി വിഭാഗത്തിന് ശേഷമാണ് ആരംഭിക്കുക. രാവിലെ മുതൽ മേക്കപ്പ് ഇട്ടതിനാൽ ഭക്ഷണം കഴിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾക്കും കുട്ടികൾ പ്രയാസപ്പെട്ടു.

ചെറിയ ക്ലാസിലെ കുട്ടികൾ വളരെ ക്ഷീണിതരയാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം വൈകിയതു സംബന്ധിച്ച് രക്ഷിതാക്കൾ അന്വേഷിച്ചപ്പോൾ എഎം, പിഎം തമ്മിൽ മാറിയതാണ് എന്നാണ് പ്രോഗ്രാം ഓഫിസിൽ നിന്നും പറഞ്ഞത്. എന്നാൽ, രാത്രി 7 മണിക്കുള്ളിൽ അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത് എന്നാണ് പ്രോഗ്രാം കൺവീനർ പറഞ്ഞിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com