പൊന്നിൽ പൊതിഞ്ഞ തൊഴിലുറപ്പ്!; ലഭിച്ചത് 3 വർഷം മുൻപ് കാണാതായ രണ്ടരപ്പവന്റെ പാദസരം
Mail This Article
×
കിഴിശ്ശേരി ∙ തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടുവളപ്പിനോടു ചേർന്നു ജോലിക്കെത്തിയപ്പോൾ ഉടമയ്ക്കു ലഭിച്ചത് 3 വർഷം മുൻപ് കാണാതായ രണ്ടരപ്പവന്റെ സ്വർണാഭരണം. കുഴിമണ്ണ സെക്കൻഡ് സൗത്ത് പി.സി.സലീമിന്റെ ഭാര്യ ഫാത്തിമയുടെ കാണാതായ പാദസരമാണു തൊഴിലാളികളുടെ നല്ല മനസ്സിൽ തിരിച്ചുകിട്ടിയത്.
തോട്ടത്തിലെ ജോലിക്കിടെ കാരാട്ടുപറമ്പ് വലിയാറകുണ്ട് കീരന്റെ ഭാര്യ കാരിച്ചിയാണു മണ്ണിനടിയിൽ പാദസരം കണ്ടത്. ഉടൻ കൂടെയുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ ഒന്നിച്ച് സലീമിന്റെ മാതാവ് ആയിഷുമ്മയ്ക്കു കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.