ADVERTISEMENT

താനൂർ∙ മാതാ അമൃതാനന്ദമയീ മഠത്തിൽ  പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു കലവറ നിറയ്ക്കൽ ചടങ്ങ് ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയുടെ കാർമികത്വത്തിൽ നടന്നു. ആശ്രമ കാര്യദർശി പടനാട്ടിൽ മുരളീധരൻ, ഷൺമുഖൻ നന്ദയിൽ, ശ്രീനിവാസൻ, മോഹൻദാസ് തൃക്കുളം എന്നിവർ പ്രസംഗിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ വിശ്വാസികൾചടങ്ങിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് നടക്കുന്ന കാർത്തിക പൂജയോടെയാണ് ആരംഭം.  നാളെ രാവിലെ 5ന് തിരുവല്ല ആശ്രമം മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണയുടെ നേതൃത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കം. 8.45നാണ് പൊങ്കാല മുഹൂർത്തം. 11ന് കോഴിക്കോട് ആശ്രമം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി പ്രഭാഷണം നടത്തും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com