പൊളിച്ചുമാറ്റിയ സ്കൂൾ നിർമിച്ചു നൽകണം: നവകേരള സദസ്സിൽ ആവശ്യവുമായി വിദ്യാർഥിനി
Mail This Article
പൊന്നാനി ∙ ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ പാലപ്പെട്ടി എഎം എൽപി സ്കൂൾ നിർമിച്ചു നൽകുന്നതിനായി നവകേരള വേദിയിൽ പരാതിയുമായി സ്കൂളിലെ വിദ്യാർഥിനി ഫാത്തിമ സൻഹ.
പാലപ്പെട്ടിയിൽ 45 മീറ്റർ വീതിയിൽ ദേശീയപാത നിർമിക്കുന്നതിനായി സ്കൂൾ മാനേജർ സ്ഥലം വിട്ടു കൊടുത്തതോടെ ഒന്നര വർഷം മുൻപ് സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റിയിരുന്നു.
സ്കൂൾ സർക്കാർ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പാലപ്പെട്ടിയിലെ മദ്രസ കെട്ടിടത്തിലാണ് വാടക നൽകിയാണ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.
പിതാവും മാതാവും പഠിച്ചിറങ്ങിയ ഞങ്ങളുടെ എൽപി സ്കൂൾ നിലനിർത്തുകയും പുതിയ സ്കൂൾ കെട്ടിടം നിർമിക്കണമെന്ന് ആവശ്യവുമായാണ് 4ാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ സൻഹ പൊന്നാനി ഹാർബറിലെ നവ കേരള സദസ്സിലേക്ക് പരാതിയുമായി എത്തിയത്.
എംടിഎയും അധ്യാപകരും ഇതേ ആവശ്യവുമായി നവകേരള വേദിയിൽ എത്തിയിട്ടുണ്ട്.