ADVERTISEMENT

വണ്ടൂർ ∙ താലൂക്ക് ആശുപത്രിയിൽ ഒന്നര വയസ്സുകാരന് മരുന്നു മാറി കൊടുത്തെന്നു പരാതി. അവശനായ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു. നടപടി ആവശ്യപ്പെട്ട് ഇന്നു പരാതി നൽകുമെന്നു ബന്ധുക്കൾ പറഞ്ഞു.

ചുമയും കഫക്കെട്ടും കാരണം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ, കാപ്പിൽ സ്വദേശിയുടെ മകനാണു മരുന്നുമാറി നൽകിയത്. ചുമയ്ക്കും ശ്വാസതടസ്സത്തിനുമുള്ള മരുന്നിനു പകരം വേദനയ്ക്കു പുറമേ പുരട്ടാനുള്ള മരുന്നാണു നൽകിയതെന്നു പറയുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു ഡോക്ടറെ വിളിച്ചു വരുത്തിയപ്പോഴാണു മരുന്നുമാറിയതായി സൂചന കിട്ടിയത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

എച്ച്എംസി നിയമിച്ച താൽക്കാലിക നഴ്സാണു ചുമതലയിൽ ഉണ്ടായിരുന്നത്. നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കുട്ടിയുടെ നാട്ടുകാർ പ്രതിഷേധവുമായി ആശുപത്രിയിൽ എത്തി. മെഡിക്കൽ ഓഫിസർ അവധിയിലാണ്. പരാതി കിട്ടിയാലുടൻ വിശദമായ അന്വേഷണം നടത്തുമെന്നും വീഴ്ച പറ്റിയതായി കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും എച്ച്എംസി ചെയർമാൻകൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ഹസ്കർ ആമയൂർ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ വി.ശിവശങ്കരൻ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com