ADVERTISEMENT

തിരൂർ ∙ തുറന്നും അടച്ചും വിവാദത്തിലായ നഗരത്തിലെ റെയിൽവേ മേൽപാലം ടാറിങ് നടത്താനായി വീണ്ടും അടച്ചു. 15നുള്ളിൽ പാലം പണി പൂർത്തിയാക്കുമെങ്കിലും തുറക്കണമെങ്കിൽ മന്ത്രിക്ക് ഒഴിവു വേണം. പണി പൂ‍ർത്തിയായി വർഷങ്ങൾ കഴിഞ്ഞ പാലത്തിന് ഒരു വർഷം മു‍ൻപാണ് അപ്രോച്ച് റോഡ് ഉണ്ടാക്കിയത്. പാലം വേഗത്തിൽ തുറക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാ‍ൽ സാങ്കേതിക കാരണങ്ങളാൽ ടാറിങ് നീണ്ടുപോയി.

കഴിഞ്ഞ ഓണസമയത്ത് നഗരത്തിലെ തിരക്ക് കുറയ്ക്കാൻ പാലം താൽക്കാലികമായി തുറക്കണമെന്ന നഗരസഭയുടെ ആവശ്യം ഉയർന്നതോടെയാണ് പാലം വിവാദത്തിൽപെട്ടത്. പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ സമരത്തിനിടെ ചില പ്രവർത്തകർ പാലം തുറന്ന് വണ്ടികൾ കയറ്റിവിട്ടു. അന്നുതന്നെ അധികൃതരെത്തി അടച്ചെങ്കിലും പിറ്റേന്നു തന്നെ ആരോ വീണ്ടും പാലം തുറന്നു. പിന്നെ അടയ്ക്കലും തുറക്കലുമായി പാലം നഗരത്തിൽ വിവാദം സൃഷ്ടിച്ചു കൊണ്ടേയിരുന്നു.

ഒടുവിൽ അധികൃതർ പിൻവാങ്ങി. ഇതോടെ പാലത്തിലൂടെ വാഹനങ്ങൾ സ്ഥിരമായി കയറിത്തുടങ്ങി. നവംബറിൽ പണി പൂർത്തിയാക്കി പാലം തുറക്കുമെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ മുൻപ് അറിയിച്ചിരുന്നത്. എന്നാൽ വാക്കുപാലിക്കാൻ ഇവർക്കു സാധിച്ചില്ല. 15നുള്ളിൽ പണി പൂർത്തിയാക്കി കൈമാറാമെന്നാണ് കരാറുകാരൻ അറിയിച്ചിട്ടുള്ളതെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ പറഞ്ഞു. 4 ദിവസത്തിനുള്ളിൽ ടാറിങ് തുടങ്ങും. തുടർന്ന് മന്ത്രിയെ ഉദ്ഘാടനത്തിനായി ക്ഷണിക്കുമെന്നും എംഎൽഎ പറഞ്ഞു. എന്നാൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് മന്ത്രിമാരെല്ലാം തിരക്കിലായതിനാൽ ഒഴിവുസമയം കിട്ടുന്നതിന് അനുസരിച്ചുമാത്രമേ പാലം തുറക്കാനാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com