ADVERTISEMENT

നിലമ്പൂർ ∙ കോഴിക്കോട്ട് വിൽപന നടത്താനുള്ള ശ്രമത്തിനിടെ 4 കോടി രൂപയുടെ ആനക്കൊമ്പുകൾ പിടിച്ചെടുത്ത കേസിൽ പാലക്കാട് സ്വദേശി വനപാലകരുടെ പിടിയിലായി. ആനക്കാെമ്പ് കടത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.  ചെർപ്പുളശ്ശേരി വീരമംഗലം തൃക്കടീരി സ്രാമ്പിക്കൽ സിറാജുട്ടിയെ (ഷാജി-55) ആണ് കരുളായി റേഞ്ച് ഓഫിസർ പി.കെ.മുജീബ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. 

നിലമ്പൂർ വട്ടപ്പറമ്പ് വലിയപറമ്പ് മുഹമ്മദ് അനസ്, താമരശ്ശേരി ചുണ്ടകപ്പൊയിൽ ദീപേഷ്, തിരുവണ്ണൂർ പുതിയവീട്ടിൽ സലീം, ബെലിയചാൽ പേട്ട മുഹമ്മദ് മുബീൻ, ചെറുകുളം മക്കട സത്രത്തിൽ ജിജീഷ് എന്നിവരെ 7ന് വനം രഹസ്യാന്വേഷണ വിഭാഗം, കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ്, താമരശ്ശേരി റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ ആനക്കാെമ്പുകൾ കരുളായി വനത്തിൽനിന്ന് കടത്തിയതാണെന്നു തെളിഞ്ഞു.

തുടർന്ന് നിലമ്പൂർ മാഞ്ചീരി ചാേലനായ്ക്കർ  കോളനിയിലെ ഹരിദാസൻ, നെല്ലിക്കുത്ത് നമ്പൂരിപ്പൊട്ടി ഖാലി വീട്ടിൽ മോഹനദാസ്, പാലപ്പറ്റ അബ്ദുൽ മുനീർ, കരുളായി കൊളപ്പറ്റ ഹൈദർ എന്നിവരെ പിടികൂടി. തുടരന്വേഷണത്തിന് പ്രതികളെയും താെണ്ടിമുതലുകളും കരുളായി റേഞ്ച് ഓഫിസർക്കു കൈമാറി.

കരുളായി ഉൾവനത്തിലെ പാണപ്പുഴ അരിക്കല്ലൻ പുഴയുടെ ഭാഗത്ത് ഹരിദാസനു കിട്ടിയതാണ് കൊമ്പുകളെന്നാണ് മൊഴി. വിവരമറിഞ്ഞ ഹൈദർ മാഞ്ചീരിയിലെത്തി വിൽപന നടത്തി പണം നൽകാമെന്നു പറഞ്ഞ് കാെമ്പുകൾ കൈക്കലാക്കി. 23,000 രൂപ മുൻകൂറായി നൽകിയെന്ന് മൊഴിയുണ്ട്. സിറാജുട്ടി ഓട്ടോറിക്ഷയിൽ കരുളായിയിൽനിന്ന് കൊമ്പുകൾ  കോഴിക്കോട്ടെത്തിച്ചു. 6 മാസം മുൻപ് ചരിഞ്ഞ ആനയുടേതാണ് കൊമ്പുകളെന്നാണു നിഗമനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com