ADVERTISEMENT

വെളിയങ്കോട് ∙ ജനങ്ങളുടെ ആവശ്യമായിരുന്ന പില്ലർ പാലം ഒഴിവാക്കി വെളിയങ്കോട് അങ്ങാടിയിൽ മതിൽപാലം നിർമാണം ആരംഭിച്ചു.  വെളിയങ്കോട് അങ്ങാടിയെ രണ്ടായി വിഭജിക്കുന്ന മതിൽപാലം ഒഴിവാക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും ആവശ്യം തള്ളിയാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്. അങ്ങാടിയെ വിഭജിക്കുന്ന തരത്തിൽ 250 മീറ്റർ നീളത്തിലുള്ള മതിൽപാലത്തിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്.

മതിൽപാലം നിർമിക്കുമ്പോൾ അങ്ങാടിയിലേക്ക് എത്തിച്ചേരാൻ കൂടുതൽ കവാടങ്ങൾ തുറക്കുമെന്ന് ദേശീയപാതാ അതോറിറ്റി പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിട്ടില്ല. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ കിഴക്കൻ മേഖലയിൽനിന്ന്  അങ്ങാടിയിലേക്ക് ഒരു പ്രവേശന കവാടമാണ് ഉണ്ടാകുക. ഇൗ കവാടത്തിലൂടെയാണ് പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് പഞ്ചായത്ത് ഓഫിസ്, ആശുപത്രി, സ്കൂൾ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ കഴിയുക. മതിൽപാലം വരുന്നതോടെ വ്യാപാരികൾക്കും ബുദ്ധിമുട്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com