കലക്ടറേറ്റിൽ ജീവനക്കാർ ഒരുക്കിയ തോട്ടത്തിൽ ‘സൂര്യകാന്തിച്ചന്തം’
Mail This Article
×
മലപ്പുറം ∙ കലക്ടറേറ്റിന് സൂര്യകാന്തിച്ചന്തം, ജില്ലാ കലക്ടറുടെ ചേംബറിനോട് ചേർന്ന സ്ഥലത്ത് ജീവനക്കാർ ഒരുക്കിയ തോട്ടത്തിലെ സൂര്യകാന്തിയിൽ പൂക്കൾ വിരിഞ്ഞത് കാഴ്ചക്കാരെ ആകർഷിക്കുന്നു. ഇന്നലെ സൂര്യകാന്തിത്തോട്ടം സന്ദർശിച്ച കലക്ടർ വി.ആർ.വിനോദ് ജീവനക്കാരെ അനുമോദിച്ചു. കലക്ടറേറ്റ് പരിസരം കൂടുതൽ സുന്ദരമാക്കാൻ നിർദേശം നൽകുകയും ചെയ്തു. പുതുവർഷത്തിൽ വേറിട്ട കാഴ്ച ഒരുക്കിയ സന്തോഷത്തിലാണ് ജീവനക്കാർ. പൂന്തോട്ട പരിപാലനം, വളപ്രയോഗം, ജലസേചനവും എല്ലാം അവർ തന്നെയാണ് നിർദേശിച്ചത്. എഡിഎം എൻ.എം.മെഹറലി, അസി. കലക്ടർ സുമിത് കുമാർ താക്കൂർ എന്നിവരും ജീവനക്കാരെ അനുമോദനമറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.