ADVERTISEMENT

പുത്തനത്താണി∙ സാന്ത്വനവഴിയിൽ 8 വർഷം പിന്നിട്ട് കന്മനം പാറക്കൽ എനർജി പാലിയേറ്റീവ് ആൻഡ് ഫിസിയോതെറപ്പി സെന്റർ. വളവന്നൂർ, കൽപകഞ്ചേരി, തിരുനാവായ പഞ്ചായത്തുകളിലെ 19 വാർഡുകളിലെ  രോഗികൾക്ക് സാന്ത്വനമേകുകയാണ് ഈ സെന്റർ. കിടപ്പിലായ രോഗികളെ ഡോക്ടറും നഴ്‌സും വൊളന്റിയർമാരും ഉൾപ്പെടെയുള്ള പാലിയേറ്റീവ് ടീം വീടുകളിൽച്ചെന്ന് പരിചരിക്കുകയും തുടർ ചികിത്സാ സഹായങ്ങൾ നൽകുകയും ചെയ്യുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിയോ തെറപ്പി സെന്റർ പ്രവർത്തിക്കുന്നു. ദിവസവും 40 രോഗികൾക്ക് സൗജന്യമായി സേവനം നൽകുന്നു. മാനസികരോഗ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്.  മാനസിക രോഗികളെ പരിചരിക്കുന്നതിനും കൗൺസലിങ് നൽകുന്നതിനും മാസത്തിൽ 2 തവണ ഡേ കെയർ സംഗമങ്ങൾ നടത്തുന്നു. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സൗജന്യമായി വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com