ADVERTISEMENT

തിരൂർ ∙ ആലത്തിയൂരിൽ കാൽപന്ത് പൂരത്തിന്റെ ആവേശത്തിനു തുടക്കം. യുവേഴ്സ് ട്രസ്റ്റും ആലത്തിയൂർ ന്യൂ ബ്രദേഴ്സ് ക്ലബ്ബും ചേർന്നാണ് ആലത്തിയൂർ എംഇടി ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നത്. ഫുട്ബോൾ അക്കാദമിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമുള്ള ഫണ്ട് കണ്ടെത്താനാണ് ടൂർണമെന്റ്. ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഇ.കുഞ്ഞിപ്പ ഹാജി ആധ്യക്ഷ്യം വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി.അനിൽ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിഖ് കൈനിക്കര, ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജലീൽ മയൂര, ഡിവൈഎസ്പി കെ.എം.ബിജു, എ.ശിവദാസൻ, വി.ശാലിനി, എം.പി.അബ്ദുൽ ഫുക്കാർ, കെ.മുഹമ്മദ് ഫിറോസ്, എം.ഷംസുദ്ദീൻ, കെ.ഷുഹൈബ് അലി എന്നിവർ പ്രസംഗിച്ചു. ഇന്നു ശാസ്താ മെഡിക്കൽസ് തൃശൂരും എഫ്സി പെരിന്തൽമണ്ണയും മത്സരം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com