ADVERTISEMENT

ചങ്ങരംകുളം ∙ പി.ചിത്രൻ നമ്പൂതിരിപ്പാടിന് പത്മശ്രീ പുരസ്കാരം‍ ലഭിച്ച സന്തോഷത്തിലാണ് മൂക്കുതല പി.ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ‍ പൂർവവിദ്യാർഥികളും നാട്ടുകാരും. സ്കൂൾ സ്ഥാപകനും മാതൃകാ അധ്യാപകനുമായിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് 103–ാം വയസ്സിൽ തൃശൂരിലുള്ള വസതിയിൽ കഴിഞ്ഞ ജൂൺ 27നാണ് അന്തരിച്ചത്.

അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പത്മശ്രീ ലഭിക്കുന്നതിനുവേണ്ടി പൂർവവിദ്യാർഥികൾ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ രണ്ടിന്, പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ മരണശേഷമുള്ള ആദ്യ ജന്മദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ, പലരും പത്മശ്രീ കിട്ടാതെ പോയതിൽ വിഷമം രേഖപ്പെടുത്തിയിരുന്നു. 

എഴുത്തുകാരനും വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകനുമായ ചിത്രൻ നമ്പൂതിരിപ്പാടിനു മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ സ്വന്തം ഉടമസ്ഥതയിൽ 1946ൽ സ്ഥാപിച്ച സ്കൂൾ 1957ൽ ഒരു രൂപ പ്രതിഫലത്തിലാണു സർക്കാരിനു കൈമാറിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്താണ് സംസ്ഥാന സ്കൂൾ കലോത്സവങ്ങൾക്കു തുടക്കം കുറിച്ചത്. തൃശൂരിൽ താമസമാക്കിയെങ്കിലും മൂക്കുതല പ്രദേശത്തെയും സ്കൂളിലും പരിപാടികളിൽ സ്ഥിര സാന്നിധ്യമായിരുന്നു. 30 തവണ ഹിമാലയ യാത്ര നടത്തിയിട്ടുണ്ട്. 

പ്രിയ ഗുരുനാഥനു രാജ്യം പത്മശ്രീ നൽകി ആദരിച്ചപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ പൂർവവിദ്യാർഥി സംഘടന‍ാ പ്രവർത്തകർ, ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിദ്യാർഥിയും സഹപ്രവർത്തകനുമായ റിട്ട. അധ്യാപകൻ സി.ശിവശങ്കരന്റെ വീട്ടിൽ ഒത്തുകൂടി മധുരപലഹാര വിതരണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com