ADVERTISEMENT

കുറ്റിപ്പുറം ∙ കഴിഞ്ഞ വർഷത്തെ പ്രവർത്തനം വിലയിരുത്തി കുറ്റിപ്പുറം പൊലീസ് സ്റ്റേഷനെ രാജ്യത്തെ ഒൻപതാമത്തെ മികച്ച സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ മികച്ച ഒന്നാമത്തെ സ്റ്റേഷനുമാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്തി വർഷംതോറും നൽകുന്ന പുരസ്കാരമാണിത്.

ഫെബ്രുവരി 6ന് തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റിപ്പുറം സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പുരസ്കാരം സമ്മാനിക്കും.ക്രൈം റിപ്പോർട്ടിങ് മുതൽ അറസ്റ്റുവരെയുള്ള കാര്യങ്ങളും സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയും സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള സൗകര്യങ്ങൾ അടക്കമുള്ളവയും പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. 

ഇതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ നവംബറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മികച്ച ശിശു സൗഹൃദ സ്റ്റേഷൻകൂടിയാണ് കുറ്റിപ്പുറത്തേത്. സിഐ പി.കെ.പത്മരാജൻ അടക്കമുള്ള കുറ്റിപ്പുറം സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com