ADVERTISEMENT

നിലമ്പൂർ ∙ സമൂഹമാധ്യമത്തിൽ ലൈവ് ഇട്ട ശേഷം യുവാവിനെ വീടിന്റെ ടെറസിൽ മരിച്ചനിലയിൽ കണ്ടെത്തി. അയ്യാർപൊയിൽ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദിനെ (23) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.28ന് പുലർച്ചെ 1.13ന് ആണ് സമൂഹമാധ്യമത്തിൽ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്.

 2 വർഷമായി ഒരു പെൺകുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നെന്ന് അതിൽ പറയുന്നു. പിന്നീട് ബന്ധം തകർന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട പരാതിയിൽ നിലമ്പൂർ പൊലീസ് പല തവണ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേൾക്കാൻ പൊലീസ് തയാറായില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്. തുടർന്ന് ആർഐപി എന്നെഴുതി കൂട്ടുകാരോടും കുടുംബത്തോടും മാപ്പ് ചോദിച്ച് സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ഗൾഫിലുള്ള സുഹൃത്തുക്കൾ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ചു. 

അവർ വീട്ടുകാരെ വിളിച്ചുണർത്തിച്ചെന്നു നോക്കിയപ്പോൾ ഒന്നാം നിലയിലെ കിടപ്പുമുറിക്ക് സമീപമുള്ള ടെറസിൽ ജാസിദിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്ത് മൊബൈൽ ഷോപ്പിലാണ് ജാസിദിന് ജോലി. ഗൾഫിൽ പോകാനിരിക്കയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com