ADVERTISEMENT

തിരൂർ ∙ താരങ്ങളെ തേടിയുള്ള നാട്ടുലേലം കണ്ടിട്ടുണ്ടോ!. ഫുട്ബോളിനെ സ്നേഹിക്കുന്ന മലപ്പുറത്തെ ഗ്രാമക്കാഴ്ചകളിൽ ഇപ്പോഴിതുമുണ്ട്. ഐഎസ്എൽ താരലേലത്തെ വെല്ലുന്ന തരത്തിലാണ് ഗ്രാമങ്ങളിൽ ആവേശം നിറയ്ക്കുന്ന താരലേലം നടക്കുന്നത്. തൃപ്രങ്ങോട്ടെ ആനപ്പടിയിലും ഇന്നലെ വാശിയേറിയ ഒരു തനി നാടൻ താരലേലം നടന്നു. ആനപ്പടി സൂപ്പർ ലീഗിൽ മത്സരിക്കുന്ന 6 ടീമുകളാണ് ലേലത്തിൽ പങ്കെടുത്തത്. സെവൻസ് ഫുട്ബോൾ ലീഗാണിത്. റെട്രോ ആനപ്പടി, ബിസിസി പള്ളിപ്പടി, നവയുഗ ആനപ്പടി, കെഎഫ്സി ആനപ്പടി, എഫ്സിസി ചേമ്പുംപടി, ലാസ്ഗോ എഫ്സി ആനപ്പടി എന്നിവയാണ് ടീമുകൾ. എല്ലാം ഒരു ഗ്രാമത്തിനു ചുറ്റുമായി ഉള്ള ക്ലബ്ബുകൾ തന്നെ. 

ഈ പ്രദേശത്തു തന്നെയുള്ള 60 കളിക്കാരെയാണ് ലേലത്തിൽ പങ്കെടുപ്പിച്ചത്. ഒരു ടീമിന് 1,000 രൂപ വരെ വിളിക്കാം. നേരത്തേ നിശ്ചയിച്ച ഐക്ക ൺ താരവും ടീം മാനേജരും ചേർന്നാണ് വിളിക്കേണ്ടത്. 10 രൂപയിൽ വിളി തുടങ്ങാം. ആനപ്പടി സ്വദേശിയായ മിർഷാദ് എന്ന താരത്തിനു വേണ്ടിയാണ് ടീമുകൾ തമ്മിൽ ഏറ്റവുമധികം വാശിയേറിയ ലേലം വിളി നടത്തിയത്. ഒടുവിൽ 500 രൂപയ്ക്ക് കെഎഫ്സി ആനപ്പടി മിർഷാദിനെ സ്വന്തമാക്കി. കാണാനും പങ്കെടുക്കാനും ആൾക്കൂട്ടം ഒഴുകിയെത്തിയതോടെ ലേലം വിളി ആവേശത്തിലായി. 

നാട്ടുകൂട്ടം ആനപ്പടി നടത്തുന്ന ലീഗിന്റെ നാലാം സീസണാണിത്. കഴിഞ്ഞ 3 തവണയും ഇത്തരത്തിൽ ലേലം വിളി നടന്നിരുന്നു. ഫെബ്രുവരി 9, 10, 11 തീയതികളിൽ ആനപ്പടിയിലെ ഗ്രൗണ്ടിൽ മത്സരങ്ങൾ നടക്കും. ലഹരി ഉപയോഗത്തിൽ നിന്നടക്കം യുവാക്കളെ അകറ്റിനിർത്തുകയാണ് ഇത്തരം ലീഗുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകരിലൊരാളായ മുബഷിർ കൈരളി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com