മിനിയുടെ അപകട മരണത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കുക: കേരളാ ഗവ:നഴ്സസ് യൂണിയൻ
Mail This Article
×
മലപ്പുറം ∙ തിരൂർ ജില്ലാ ആശുപത്രിയിലെ പണി തീരാത്ത കെട്ടിടത്തിൽ നിന്നും വീണു മരിച്ച സീനിയർ നഴ്സിങ് ഓഫിസർ മിനി (49) യുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് കേരളാ ഗവ:നഴ്സസ് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മരണത്തിൽ സർക്കാർ അടിയന്തരമായി അന്വേഷണം നടത്തി കുടുംബത്തിന് അടിയന്തര സഹായവും, ആശ്രിത നിയമനത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. കേരളാ ഗവ: നഴ്സസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. സന്തോഷ്, സംസ്ഥാന ജന.സെക്രട്ടറി എസ്.എം.അനസ് എന്നിവർ മിനിയുടെ വീട് സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.