ADVERTISEMENT

തിരുനാവായ ∙ ഗാന്ധിസ്മൃതിയുണർത്തി തിരുനാവായ ഗാന്ധി സ്തൂപത്തിൽ വിവിധ സംഘടനകൾ പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും നടത്തി. സർവോദയമേള കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി തിരുനാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.മുസ്തഫ ഉദ്ഘാടനം ചെയ്തു. മുളയ്ക്കൽ മുഹമ്മദാലി ആധ്യക്ഷ്യം വഹിച്ചു. ഗോപിനാഥ് ചേന്നര, ചിറയ്ക്കൽ ഉമ്മർ എന്നിവർ പ്രസംഗിച്ചു.

ഗാന്ധി ദർശൻ ജില്ലാ കമ്മിറ്റിയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ചേർന്ന് നടത്തിയ പദയാത്രയും ഗാന്ധിസ്മൃതി സംഗമവും യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. മുളയ്ക്കൽ മുഹമ്മദാലി, എ.ഗോപാലകൃഷ്ണൻ, മുസ്തഫ കുന്നത്ത്, വി.കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു. നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പരിപാടി എൻസിപി ജില്ലാ പ്രസിഡന്റ് വിളയിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലിയകുന്നിൽ നടത്തിയ ചടങ്ങിൽ ഡിസിസി സെക്രട്ടറി പി.സി.എ.നൂർ പുഷ്പാർച്ചന നടത്തുന്നു.
മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലിയകുന്നിൽ നടത്തിയ ചടങ്ങിൽ ഡിസിസി സെക്രട്ടറി പി.സി.എ.നൂർ പുഷ്പാർച്ചന നടത്തുന്നു.


തിരൂർ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ഉദ്ഘാടനം ചെയ്തു. വിജയൻ ചെമ്പഞ്ചേരി ആധ്യക്ഷ്യം വഹിച്ചു. 

താനൂർ ∙ എൻസിപി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.ആർ.സുജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മേപ്പുറത്ത് ഹംസു ആധ്യക്ഷ്യം വഹിച്ചു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ.ശിവശങ്കരൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.മധു, ഒ.സുരേഷ് ബാബു, ഷാഫി നച്ചിയേങ്ങൽ, പി.രഘുനാഥ്, പി.പി.മുഹമ്മദ് ബഷീർ, റസൽ ചെറിയമുണ്ടം എന്നിവർ പ്രസംഗിച്ചു.

‌കുറ്റിപ്പുറം ∙ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായമയും  ദേശീയോദ്ഗ്രഥന പ്രതിജ്ഞയും പി.വി.മോഹനൻ ഉദ്ഘാടനം ചെയ്തു. പാറക്കൽ ബഷീർ അധ്യക്ഷനായി. 

തവനൂർ ∙ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള തവനൂർ പ്രതീക്ഷഭവനിലെ അന്തേവാസികളുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയാത്ര നടന്നു. പ്രതീക്ഷ ഭവനിൽ നിന്ന് ആരംഭിച്ച യാത്ര മിനിപമ്പയിൽ സമാപിച്ചു. 

സർവോദയ മേള ട്രസ്റ്റിന്റെ നേതൃത്വത്തിൽ തവനൂർ ഖാദി ഭവനു മുൻപിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടന്നു. പരിപാടികൾ കെ.എൻ.നായർ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രൻ അധ്യക്ഷനായി. കോലത്ത് ഗോപാലകൃഷ്ണൻ, പി.മോഹനൻ നായർ, സലാം പോത്തനൂർ, എം.എം.സുബൈദ, ലീല പ്രവിഷ് എന്നിവർ പ്രസംഗിച്ചു. 

വളാഞ്ചേരി ∙ ഗാന്ധി ദർശൻ വേദിയും എടയൂർ ചീനിച്ചോട് കോൺഗ്രസ് കമ്മിറ്റിയും മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും സ്മരണാഞ്ജലിയും നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com