അക്വേറിയത്തിലെ ചെടി; റംബുട്ടാൻ തൈ: ‘അ’ തൊട്ട് ‘റ’ വരെ എല്ലാം കിട്ടും ഇവിടെ
Mail This Article
മലപ്പുറം ∙ കൃഷിയെ മനുഷ്യജീവിതത്തോടു ചേർത്തുപിടിക്കണമെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാള മനോരമ നടത്തുന്ന ശ്രമങ്ങൾ വലുതാണെന്നും എം.പി.അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. മലയാള മനോരമ കർഷകശ്രീ കാർഷികമേളയിൽ ‘പക്ഷി മൃഗപരിപാലനം ആദായപ്പുതുമകൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രഫ. ഡോ.ടി.പി.സേതുമാധവൻ മോഡറേറ്റർ ആയിരുന്നു.
മലയാള മനോരമ കോ–ഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ, മൃഗസംരക്ഷണ വിഭാഗം വിദഗ്ധൻ ഡോ.ഇബ്രാഹിംകുട്ടി, വെട്ടിക്കാട്ടിരി വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോ.കെ.എൻ.നൗഷാദ് അലി, മൃഗസംരക്ഷണ വകുപ്പ് റിട്ട.ഡപ്യൂട്ടി ഡയറക്ടർ ഡോ.വി.കെ.പി.മോഹൻകുമാർ, കേരള ഫീഡ്സ് ലിമിറ്റഡ് ക്വാളിറ്റി കൺട്രോൾ ആൻഡ് അനിമൽ ന്യൂട്രീഷൻ ലാബ് അസിസ്റ്റന്റ് മാനേജർ ഡോ.കെ.എസ്.അനുരാജ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും മലപ്പുറം റീജനൽ മേധാവിയുമായ എം.എസ്.സിയാദ്, ഫെഡറൽ ബാങ്ക് മലപ്പുറം റീജനൽ അഗ്രികൾചർ റിലേഷൻ മാനേജർ ജെറി ജോസ്, മലയാള മനോരമ സീനിയർ റിപ്പോർട്ടർ നസീബ് കാരാട്ടിൽ എന്നിവർ പ്രസംഗിച്ചു. കേരള ഫീഡ്സിന്റെ സഹകരണത്തോടെയായിരുന്നു സെമിനാർ.
അരുമകൾ സന്തോഷം തരും; ആദായവും
കണ്ടാലൊരു ഭീകരജീവിയാണെങ്കിലും ശുദ്ധസസ്യാഹാരിയായ ഇഗ്വാന പലരും അരുമയായി വളർത്തുന്ന ജീവിയാണ്. ഏറ്റവും ചെറിയ കുരങ്ങായ പിഗ്മി മാർമോസെറ്റും ആഫ്രിക്കൻ ബോൾ പൈത്തണെന്ന ഇഴജീവിയുമെല്ലാം അരുമകളിലെ പുതുതാരങ്ങളാണ്. അലങ്കാര മത്സ്യങ്ങളും പക്ഷികളും അലങ്കാരക്കോഴികളും പരുന്തുകളുമെല്ലാം എന്നോ താരങ്ങളായ അരുമകളാണ്. ഇവയെയെല്ലാം വളർത്തുമ്പോഴുള്ള സന്തോഷത്തോടൊപ്പം അതെങ്ങനെ ആദായകരവുമാക്കാമെന്നായിരുന്നു മലയാള മനോരമ കർഷകശ്രീ കാർഷിക സെമിനാറിലെ ഒരു ചർച്ച.
ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂടുതൽ പേരെ കൃഷി മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വേണമെന്ന് എംഎൽഎ പറഞ്ഞു. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം.വാരിയർ മുഖ്യാതിഥിയായി. വെറ്ററിനറി സർവകലാശാലയിലെ പ്രഫ. ഡോ. സാബിൻ ജോർജ് മോഡറേറ്ററായി. റിട്ട. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.കെ.ഷിഹാബുദ്ദീൻ, റെയിൻഫോറസ്റ്റ് എക്സോട്ടിക് പെറ്റ്സ് ആൻഡ് പ്ലാന്റ് സിഇഒ വി.ഐശ്വര്യലക്ഷ്മി, കൂടരഞ്ഞി കെഎൻഡി അക്വാഫാമിലെ കെ.എൻ.ദീപേഷ്, മലയാള മനോരമ സീനിയർ റിപ്പോർട്ടർ കെ.എൻ.സജേഷ്, മലയാള മനോരമ സീനിയർ എൻജിനീയർ വി.പി.രതീഷ് എന്നിവർ പ്രസംഗിച്ചു.
അക്വേറിയത്തിൽ വളർത്താം ചെടി!
സുന്ദരികളും സുന്ദരന്മാരുമായ മീനുകൾ, മനോഹരമായ അക്വേറിയം. എങ്കിൽ പിന്നെ ആ അക്വേറിയത്തിൽ വളർത്താൻ പറ്റിയ ടിഷ്യുകൾചർ ചെടികൾ കൂടി വാങ്ങാൻ കർഷകശ്രീ മേളയിലെ, കേരള ഫിഷറീസ് സർവകലാശാലയുടെ സ്റ്റാളിലെത്താം. അക്വേറിയത്തിൽ വളർത്താൻ പറ്റിയ വിവിധതരം ടിഷ്യു കൾചർ ചെടികൾ ഇവിടെ വിൽപനയ്ക്കുണ്ട്.
അടൂരിൽനിന്നെത്തിയ വസന്തം
ഫലവൃക്ഷങ്ങളും പൂച്ചെടികളും അടങ്ങുന്ന അഞ്ഞൂറിലധികം ഇനങ്ങളുടെ സസ്യശേഖരവുമായാണ് അടൂരിൽനിന്നുള്ള മണ്ണാശ്ശേരിൽ അഗ്രികൾച്ചർ ഫാം കർഷകശ്രീ കാർഷിക മേളയിലെത്തിയിരിക്കുന്നത്. ഒരു വർഷം കൊണ്ടു കായ്ക്കുന്ന പ്ലാവ് മുതൽ വിദേശ ഫലവർഗങ്ങൾ വരെ മണ്ണാശ്ശേരിൽ ഫാമിന്റെ പ്രദർശനത്തിലുണ്ട്.
തൈ വാങ്ങാം, വാച്ച് കെട്ടി മടങ്ങാം
തെങ്ങിൻ തൈകൾ വാങ്ങുന്നവർക്ക് വാച്ച് കെട്ടി മോടിയോടെ മടങ്ങാം. കർഷകശ്രീ കാർഷിക മേളയിൽ കോട്ടയം കേരകേന്ദ്രമാണ് കൂടുതൽ തെങ്ങിൻതൈകൾ വാങ്ങുന്നവർക്ക് ടച്ച് വാച്ച് സമ്മാനമായി നൽകുന്നത്. കർഷകശ്രീയുടെ വരിക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മുന്തിയയിനം ഹൈബ്രിഡ് കുള്ളൻ തെങ്ങിൻ തൈകളാണ് ഇവിടെയുള്ളത്. ഗാരന്റി കാർഡോടു കൂടിയാണ് തൈകൾ നൽകുന്നത്.
നന സ്മാർട്ട് ആക്കാം
രണ്ടു ദിവസം എങ്ങോട്ടെങ്കിലും മാറിനിൽക്കണമെന്ന സ്ഥിതി വന്നാൽ കർഷകന്റെ ഉള്ളൊന്നു പിടയ്ക്കും. വിളകൾക്കുള്ള നന മുടങ്ങുമോയെന്ന ആധി തന്നെ കാരണം. എന്നാൽ ലോകത്തെവിടെയിരുന്നും മൊബൈലിലെ ഒറ്റ ക്ലിക്ക് കൊണ്ട് കൃഷിയിടം നനയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നതാണ് കർഷകശ്രീ മേളയിലെ സിൽമണി കോർപറേഷന്റെ സ്റ്റാൾ. അമേരിക്കയിലെ പ്രമുഖ ഫിൻടെക്ക് സ്ഥാപനമായ സിൽമണി കോർപറേഷന്റെ സ്റ്റുഡന്റ്സ് എംപവർമെന്റ് കമ്യൂണിറ്റിയായ സെസയുടെ നേതൃത്വത്തിലാണ് ഈ സാങ്കേതിക വിദ്യ കർഷകർക്കു പരിചയപ്പെടുത്തുന്നത്.
മെഡിമിക്സ് മേളം
ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിനുതകുന്ന ഒട്ടേറെ ഉൽപന്നങ്ങളുടെ ശേഖരമാണ് കർഷകശ്രീ മേളയിലെ മെഡിമിക്സ് സ്റ്റാളിലുള്ളത്. സോപ്പ്, ഹാൻഡ്‌വാഷ്, ഷാംപൂ തുടങ്ങിയ ഉൽപന്നങ്ങൾ വിലക്കുറവിൽ ഇവിടെനിന്നു ലഭിക്കും. കൂടാതെ പുതിയ ഉൽപന്നങ്ങളുടെ സാംപിളുകളും സൗജന്യമായി ലഭ്യമാണ്. മേളം കറി പൗഡറുകളുടെ ശേഖരവും ഈ സ്റ്റാളിലുണ്ട്.
അറിവിനൊപ്പം സമ്മാനവും
കർഷകശ്രീ കാർഷികമേളയിലും സെമിനാറുകളിലും നിങ്ങളെ കാത്തിരിക്കുന്നത് സമ്മാനപ്പെരുമഴ. കൃഷിയറിവുകളോടൊപ്പം സമ്മാനങ്ങളും സ്വന്തമാക്കാൻ കർഷകശ്രീ മേളയിലേക്ക് ഏവർക്കും സ്വാഗതം. മേളയിൽ പങ്കെടുക്കുന്നവർക്കുള്ള പ്രധാന സമ്മാനപദ്ധതികൾ ഇങ്ങനെ.
സെമിനാറിൽ പങ്കെടുത്താൽസമ്മാനം ഉറപ്പ്
കർഷകശ്രീ മേളയുടെ ഭാഗമായി നടത്തുന്ന സെമിനാറുകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും സ്പെഷൽ കിറ്റ് സുനിശ്ചിത സമ്മാനമായി ലഭിക്കും. വിവിധ കമ്പനികളുടെ ഉൽപന്നങ്ങളും വിത്തുകളും ഉൾപ്പെടുന്ന കിറ്റ് സ്വന്തമാക്കാൻ സെമിനാറിൽ പങ്കെടുത്താൽ മാത്രം മതി. കൂടാതെ സെമിനാറിൽ പങ്കെടുക്കുന്നവരിൽനിന്ന് നറുക്കിട്ടെടുക്കുന്നവർക്ക് സർപ്രൈസ് ഗിഫ്റ്റുമുണ്ട്.
ഇന്നലെ നടന്ന രണ്ടു സെമിനാറുകളിലായി 15 പേർക്കാണ് സർപ്രൈസ് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചവർ ഇവർ: കെ.ഫവാസ്, പൂക്കോട്ടുംപാടം, ടി.പി.ബാബു, മഞ്ചേരി, പി.പി.സൈതലവി, മരവട്ടം, ഇ.ഫൈസൽ, വള്ളുവങ്ങാട്, ടി.പി.ഇസ്മായിൽ, ഇരിമ്പിളിയം, എം.ഗോവിന്ദൻകുട്ടി അങ്ങാടിപ്പുറം, കരിമ്പിൽ നാസർ മേലാറ്റൂർ, കെ.കെ.സാദിഖലി ചെമ്മങ്കടവ്, ടി.ബഷീർ മേലാറ്റൂർ, സി.എം.അനസ് യാസീൻ കൊണ്ടോട്ടി, കൈതവളപ്പിൽ മുഹമ്മദ്, വില്ലൂർ കോട്ടയ്ക്കൽ, മുഹമ്മദ് കപ്പുകുത്ത് പൈത്തിനിപ്പറമ്പ്, മലപ്പുറം, എ.ഗീത, ലക്ഷ്മി നിവാസ് താനൂർ, ശങ്കരൻ പാലക്കോട്ടിൽ, ചെമ്മങ്കടവ്, മുഹമ്മദ് പുക്കോത്ത്, പാണ്ടിക്കാട്.
വിള തിരിച്ചറിയൂ സമ്മാനം നേടൂ...
കൃഷിവിളകൾ കണ്ടാൽ തിരിച്ചറിയാമോ? എങ്കിൽ നിങ്ങൾക്ക് സമ്മാനം നേടാൻ അവസരം. കാർഷിക മേളയിലെ മലയാള മനോരമ കർഷകശ്രീ സ്റ്റാളിൽ ദിവസവും ഓരോ വിളയുടെ ചിത്രം പ്രദർശിപ്പിക്കും. ഇത് തിരിച്ചറിയുന്നവർ കൂപ്പൺ പൂരിപ്പിച്ച് സ്റ്റാളിലെ ബോക്സിൽ ഇട്ടാൽ മതി. ശരിയുത്തരം എഴുതുന്നവരിൽനിന്ന് ദിവസവും ഓരോ വിജയികളെ തിരഞ്ഞെടുക്കും. ഇവർക്ക് കോട്ടയ്ക്കൽ ഫോക്കസ് ജൂനിയർ നൽകുന്ന 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും.
കാർഷിക മേളയിൽ ഇന്ന്
∙രാവിലെ 10ന് സെമിനാർ: കൃഷിയിൽ ഓട്ടമേഷൻ (ടെക്നോളജി ഇൻ അഗ്രികൾചർ)
ഉദ്ഘാടനം: ഡോ. ജിപ്പു ജേക്കബ്, ഡീൻ (റിട്ട.), കേരള കാർഷിക സർവകലാശാല
മോഡറേറ്റർ: ഡോ. വി.എം.അബ്ദുൽ ഹക്കിം (പ്രഫസർ, കേളപ്പജി കോളജ് ഓഫ് അഗ്രികൾചറൽ എൻജിനീയറിങ്, തവനൂർ)
∙മണ്ണറിഞ്ഞുള്ള നനയ്ക്കും വളപ്രയോഗത്തിനും
സെൻസർ: അത്രി ആനന്ദ്, (കോ ഫൗണ്ടർ & സിഇഒ, ഡീപ് ഫ്ലോ ടെക്നോളജീസ്, കണ്ണൂർ)
∙കൃഷിയിടത്തിൽ കാര്യസ്ഥനായി ഡ്രോൺ: ദേവൻ ചന്ദ്രശേഖരൻ (എംഡി, ഫ്യൂസിലേജ് ഇന്നവേഷൻസ്, കളമശ്ശേരി)
∙കാലാവസ്ഥാനിരീക്ഷണം കൃഷിയിടങ്ങളിലേക്ക്: സാമുവൽ ജോൺ( കോ ഫൗണ്ടർ & സിഇഒ, മിസ്റ്റിയോ, തിരുവനന്തപുരം)
∙ഉച്ചയ്ക്കു ശേഷം 2ന് സെമിനാർ: കൃഷിയിടത്തിലെ നൂതന സംരംഭങ്ങൾ
ഉദ്ഘാടനം: എം.സി.മോഹൻദാസ് (മുൻ ജില്ലാ കലക്ടർ, കർഷകൻ)
മോഡറേറ്റർ: ഡോ. ടി.ഇ.ഷീജ, (െഹഡ്, ഇൻക്യുബേഷൻ സെന്റർ, െഎെഎഎസ്ആർ, കോഴിക്കോട്)
∙സംരംഭകർക്ക് പണവും പരിശീലനവും: പേഴ്സി ജോസഫ്, (സ്േറ്ററ്റ് ഡയറക്ടർ, ആർസെറ്റി, ബാങ്ക് കൂട്ടായ്മ പരിശീലന സ്ഥാപനം)
∙കാർഷിക സംരംഭകരുടെ പുതുലോകം:ആദം ഷംസുദ്ദീൻ, സംരംഭകൻ, കൊരട്ടി
∙സംരംഭകർ നേരിടുന്ന െവല്ലുവിളികളും പരിഹാരവും: ജയ്മി സജി, ഹോളിക്രോസ് ഇൻഡസ്ട്രീസ്, നടവയൽ
∙വൈകിട്ട് 5ന്: സമാപന സമ്മേളനം
ഉദ്ഘാടനം, യുവകാർഷിക സംരംഭകനെ ആദരിക്കൽ: മന്ത്രി വി.അബ്ദുറഹിമാൻ
അധ്യക്ഷൻ: മുജീബ് കാടേരി (നഗരസഭാധ്യക്ഷൻ, മലപ്പുറം)
∙മറുപടി പ്രസംഗം: ആദം ഷംസുദ്ദീൻ (യുവ കാർഷിക സംരംഭകൻ)
∙വൈകിട്ട് 6ന് പതിനാലാം രാവ് : സീന രമേഷ് ആൻഡ് പാർട്ടി
ലക്കി ഡ്രോ
പ്രദർശത്തിനെത്തുന്നവരിൽനിന്ന് ലക്കി ഡ്രോ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക സമ്മാനമുണ്ട്. കൂടാതെ നല്ലേപ്പിള്ളി തനിമ ഫാം ലൈഫ് ടൂറിസത്തിന്റെ സ്റ്റാൾ സന്ദർശിക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ‘ഡേഔട്ട് പാക്കേജ്’ കൂപ്പൺ സമ്മാനം. ഇന്നലത്തെ ലക്കിഡ്രോ വിജയികൾ: കെ.ജി.ജ്യോതിഷ്, കോട്ടപ്പടി, കോട്ടയ്ക്കൽ ഇസ്മായിൽ ചെറുതൊടി, താമരക്കുഴി മലപ്പുറം.