ADVERTISEMENT

പാണ്ടിക്കാട് ∙ ജംക്‌ഷനിൽ ബൈക്ക് ലോറിക്കടിയിൽ കുടുങ്ങി. ഗുരുതരമായി പരുക്കേറ്റ യാത്രക്കാരൻ പാണ്ടിക്കാട് വള്ളിക്കാപറമ്പിലെ എറമ്പത്ത് മുജീബി (40) നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു അപകടം.

വണ്ടൂർ റോഡിൽനിന്നു മേലാറ്റൂർ റോഡിലേക്കു തിരിഞ്ഞ ലോറിക്കടിയിലാണ് അതേ ദിശയിലൂടെ സഞ്ചരിച്ച ബൈക്ക് കുടുങ്ങിയത്. നാട്ടുകാരും പൊലീസും ശ്രമിച്ചെങ്കിലും പുറത്തെടുക്കാൻ കഴിഞ്ഞില്ല. 20 മിനുറ്റിനു ശേഷം മണ്ണുമാന്തി യന്ത്രമെത്തിച്ച് ലോറി ഉയർത്തിയാണ് മുജീബിനെ പുറത്തെടുത്തത്. ടാക്സി ഡ്രൈവർമാരുടെ ജാഗ്രതയാണ് രക്ഷാപ്രവർത്തനത്തിന് സഹായമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com