മത്സ്യത്തൊഴിലാളികൾക്ക് മോട്ടർ സൈക്കിൾ നൽകി
Mail This Article
×
എരമംഗലം ∙ വെളിയങ്കോട് പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മോട്ടർ സൈക്കിളിന്റെ വിതരണം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ ആധ്യക്ഷ്യം വഹിച്ചു.ഐസ് ബോക്സും വിതരണം ചെയ്തു.
12 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, പി.റംഷാദ്, സൈദ് പുഴക്കര, റംസി റമീസ്, ഹുസൈൻ പാടത്തകായിൽ, ഷീജ സുരേഷ്, സെക്രട്ടറി എൻ.പ്രിയദർശിനി, ഫിഷറീസ് ഇൻസ്പെക്ടർ എ.എ.സുലൈമാൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.