ADVERTISEMENT

മഞ്ചേരി ∙ നാലര വയസ്സുകാരൻ മുഹമ്മദ് യസീദ് ഇന്നലെ അതിരാവിലെ മുതൽ ബാപ്പ തച്ചങ്ങോടൻ അബ്ദുറഹിമാന്റെയൊപ്പം ചെങ്ങര പള്ളിപ്പടിയിലെ റോഡിലുണ്ട്. മാരത്തണിൽ ഓടിയെത്തിയ താരങ്ങൾക്കു വെള്ളം കൊടുക്കാൻ കുട്ടിപ്പടയുടെ മുന്നിൽ യസീദായിരുന്നു. വെള്ളം നിറച്ച ഗ്ലാസ് കയ്യിൽ ഉയർത്തിപ്പിടിച്ചു താരങ്ങളെ ആരവത്തോടെ പ്രോത്സാഹിപ്പിച്ച് മത്സരം തീരുന്നതുവരെ സജീവമായി.

മഞ്ചേരി ആൻഡേഴ്സ് പബ്ലിക് സ്കൂൾ എൽകെജി വിദ്യാർഥിയായ യസീദ് സ്കേറ്റിങ് പരിശീലിക്കുന്നുണ്ട്. ചെങ്ങരയിലെ നാട്ടുകാരും യുവാക്കളും ക്ലബ് പ്രവർത്തകരും മുഴുവൻ സമയവും പഴവും നാരങ്ങാവെള്ളവും വിതരണം ചെയ്തു മാരത്തണിനൊപ്പം നിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com