ADVERTISEMENT

തേ‍ഞ്ഞിപ്പലം∙ ഖേലോ ഇന്ത്യ ഗെയിംസിൽ പങ്കെടുക്കാനുള്ള താരങ്ങൾക്ക് ഇതാദ്യമായി വിമാനയാത്ര അനുവദിച്ച് കാലിക്കറ്റ് സർവകലാശാല. അസം, മിസോറം എന്നിവിടങ്ങളി‍ൽ 29 വരെ നടക്കുന്ന ഗെയിംസിൽ പങ്കെടുക്കുന്ന ടീം, വ്യക്തിഗത ഇനങ്ങളിലായി യോഗ്യത നേടിയ 145 താരങ്ങൾ, 21 സപ്പോർട്ടിങ് ഒഫിഷ്യലുകൾ എന്നിവർക്കാണ് വിമാനയാത്ര അനുവദിച്ചത്. 18 ലക്ഷം രൂപയാണ് യൂണിവേഴ്സിറ്റിക്ക് ചെലവ്. 

ആദ്യഘട്ട മത്സരങ്ങളിൽ പങ്കെടുക്കാനുള്ള താരങ്ങളും ഒഫിഷ്യലുകളും ഉൾപ്പെടെ 70 പേർ കഴിഞ്ഞ ദിവസം ചെന്നൈ, ബെംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെട്ട് മത്സരങ്ങൾ നടക്കുന്ന ഗുവാഹത്തി, ഐസോൾ എന്നിവിടങ്ങളിലെത്തി. 

കേരളത്തിലെ സർവകലാശാലാ കായിക താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ വിമാന ടിക്കറ്റ് ഏർപ്പാടാക്കുന്നത് ആദ്യമാണെന്ന് അധികൃതർ പറഞ്ഞു. റിസർവേഷൻ ലഭിക്കാതെ ട്രെയിൻ യാത്ര ക്ലേശകരമാകുന്ന അവസ്ഥയായിരുന്നു മുൻപുണ്ടായിരുന്നത്. ഖേലോ ഇന്ത്യ ഗെയിംസിലെ 18 ദേശീയ മത്സരങ്ങളിൽ 9 ഇനങ്ങളിൽ കാലിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്നുണ്ട്. അജ്മൽ ഖാൻ ആണ് മാനേജർ. ഫിസിയോ: ബെന്നി. സൈക്കോളജിസ്റ്റ്: സ്റ്റാലിൻ റാഫേൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com