നിലമ്പൂർ റെയിൽവേ സ്റ്റേഷൻ രണ്ടാംഘട്ട വികസനത്തിന് തറക്കല്ലിട്ടു
Mail This Article
നിലമ്പൂർ ∙ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഘട്ട വികസനത്തിന് വിഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. സ്‌റ്റേഷനിൽ നടത്തിയ ചടങ്ങിൽ പി.വി.അബ്ദുൽ വഹാബ് എംപി, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ ഡോ. അരുൺ തോമസ് എന്നിവർ പ്രസംഗിച്ചു. നിലമ്പൂർ മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ഡോ. ബിജു നൈനാൻ, ജോഷ്വ കോശി, ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് ടി.കെ.അശാേക്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.വേലായുധൻ, നിയോജക മണ്ഡലം പ്രസിഡന്റ് ബിജു എം.ശാമുവേൽ, സംസ്ഥാന സമിതി അംഗം സി.കെ.കുഞ്ഞിമുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വിനോദ് പി.മേനോൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് യു.നരേന്ദ്രൻ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് അനസ് യൂണിയൻ തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് വഹാബ് എംപി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എസ്കലേറ്റർ, മൂന്നാം പ്ലാറ്റ്ഫോം, മുഴുവൻ പ്ലാറ്റ്ഫോമിലും ഗ്രാനൈറ്റ് പതിക്കൽ തുടങ്ങിയ പ്രവൃത്തികൾ രണ്ടാംഘട്ടത്തിൽ നടപ്പാക്കും.