ADVERTISEMENT

തേ‍ഞ്ഞിപ്പലം ∙ എൻഎച്ച് നിർമാണത്തിനായി കരാർ കമ്പനി പൊളിച്ച ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾക്ക് പകരം എൻഎച്ച് അതോറിറ്റി പലയിടത്തും നിർ‌മാണം തുടങ്ങിയെങ്കിലും തർക്കം ബാക്കി. നിലവിലുള്ള ബസ് സ്റ്റോപ്പുകളിൽനിന്ന് മാറിയാണ് പലയിടത്തും കാത്തിരിപ്പുകേന്ദ്രങ്ങൾ പണിയുന്നത്. ചിലയിടത്ത് കോൺക്രീറ്റ് തൂണുകളിൽ ഇരുമ്പുകാലുകൾ ഉറപ്പിച്ച് മേ‍ൽക്കൂര വരെ പണിതു. ഒരിടത്ത് മേൽക്കൂരയിൽ ഷീറ്റും വിരിച്ചു. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ച് യാത്രക്കാർക്ക് അനുയോജ്യമായ സ്ഥലത്ത് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കാൻ നടപടി എടുക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ കലക്ടർ ആർടിഒക്ക് നിർദേശം നൽകിയെങ്കിലും നടപടി ആയിട്ടില്ല. ചില സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കാൻ സ്ഥലം ലഭ്യമല്ലെന്നതും പ്രശ്നമാണ്.

പുതുതായി സ്ഥലം ഏറ്റെടുക്കാനുള്ള നീക്കം എങ്ങുമെത്തിയിട്ടില്ല. മേലേ ചേളാരി മാതാപ്പുഴ റോഡ് ജംക്‌ഷനിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ സ്ഥലം ഏറ്റെടുക്കണമെന്ന് നിർദേശമുണ്ടെങ്കിലും നടപടി ആയിട്ടില്ല. മേലേ ചേളാരി മേ‍‌ൽപാലം മാതാപ്പുഴ റോഡ് ജംക്‌ഷന് അഭിമുഖക്കാനായി വീതി കൂട്ടണമെന്ന ആവശ്യവും നടന്നില്ല. പൈങ്ങോട്ടൂ‍ർ മാട്ടിൽ അടിപ്പാതയോ മേൽ‌പാലമോ വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. കോഹിനൂരിൽ അടിപ്പാത വേണമെന്ന ആവശ്യം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേന്ദ്ര മന്ത്രി വി.മുരളീധരനെ അറിയിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും അനുകൂല നടപടി ആയിട്ടില്ല. കോഹിനൂരിൽ അടിപ്പാത അടഞ്ഞ അധ്യായമെന്ന നിലയിലാണ് എൻഎച്ച് അതോറിറ്റിയുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com