ADVERTISEMENT

താനൂർ∙ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപിയുടെ നിലപാടു തന്നെയാണ് കോൺഗ്രസും പിന്തുടർന്നതെന്ന് മന്ത്രി വി.അബ്ദുറഹിമാൻ കുറ്റപ്പെടുത്തി. പൊന്നാനി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്നേഹസംഗമങ്ങൾ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സിപിഎം പ്രകടനപത്രികയിലാണ് പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്നു പറയുന്നത്.

താനൂരിലെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മാതൃകയാണ്. ഈ മാറ്റം പൊന്നാനിയിലും വേണമെന്നും മന്ത്രി പറഞ്ഞു. പനങ്ങാട്ടൂർ പൂതേരി ചന്ദ്രന്റെ വീട്ടിൽ നടന്ന സ്നേഹസംഗമത്തിൽ നഗരസഭാ കൗൺസിലർ പി രുഗ്മിണി, എം.അനിൽകുമാർ, എം.സുചിത്ര,  കെ.വിവേകാനന്ദൻ, പി. സുന്ദരൻ എന്നിവർ പ്രസംഗിച്ചു. കുന്നുംപുറം മഞ്ഞായിൽ ചന്ദ്രന്റെ വീട്ടിൽ വീട്ടിൽ നടന്ന സ്നേഹസംഗമത്തിൽ എ.പി.സുബ്രഹ്മണ്യൻ, ഒഴൂർ അയ്യപ്പനിടവഴിയിൽ കെ.ടി.എസ്.ബാബു എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് സൗഹൃദസംഗമം
താനൂർ∙ പുതിയകടപ്പുറത്ത് നടന്ന യുഡിഎഫ് സൗഹൃദസംഗമം സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.രത്നാകരൻ ആധ്യക്ഷ്യം വഹിച്ചു. എം.പി.അഷ്റഫ്,  പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി, നിയാസ്, സി.പി.സഅദുല്ല, ഹനീഫ, ദാസൻ, ഷരീഫ് ഹാജി, കോയമോൻ, ബാപ്പു ഹാജി എന്നിവർ പ്രസംഗിച്ചു.

കുടുംബസംഗമം നടത്തി
താനൂർ ∙ പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയുടെ വിജയത്തിനായി നിർമാണത്തൊഴിലാളി യൂണിയൻ ഒഴുർ പഞ്ചായത്ത് കമ്മിറ്റി കുടുംബസംഗമം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.വി.ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു. കെ.പി.സുബ്രഹ്മണ്യൻ, കെ. രാമദാസ്, ഇ.പി.പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.

എൻഡിഎ കൺവൻഷൻ
വളാഞ്ചേരി ∙ എൻഡിഎ കോട്ടയ്ക്കൽ നിയമസഭാമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ബിജെപി സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. അഴിമതിക്കാരെ തുറുങ്കിലടയ്ക്കാൻ മോദി കേരളത്തിൽ താമസിക്കേണ്ട ആവശ്യമില്ലെന്നും അത് രാജ്യതലസ്ഥാനത്ത് ഇരുന്നുകൊണ്ടുതന്നെ സാധ്യമാകുമെന്നും സിന്ധുമോൾ പറ‍ഞ്ഞു. ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.കെ.സുരേന്ദ്രൻ ആധ്യക്ഷ്യം വഹിച്ചു. കെ.ടി.അനിൽകുമാർ, വി.വി.രാജേന്ദ്രൻ, സുരേഷ് പാറത്തൊടി, വി.ശ്രീധരൻ, ഹുസൈൻ വരിക്കോടൻ, വിജയകുമാർ കാടാമ്പുഴ, ഷൈജു പൊന്മള, വാസു കോട്ടപ്പുറം, കെ.എം.ഗിരിജ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com