70 കേന്ദ്രങ്ങളിൽ ആനി രാജ പ്രചാരണം തുടങ്ങി
Mail This Article
വണ്ടൂർ ∙ നിയോജകമണ്ഡലത്തിൽ 70 കേന്ദ്രങ്ങളിൽ ആനി രാജയുടെ പ്രചാരണം തുടങ്ങി. ഇന്നലെ മമ്പാട് പഞ്ചായത്തിലെ ചെമ്പക്കാട് നിന്നാരംഭിച്ചു വണ്ടൂർ അമ്പലപ്പടി കോളനിയിൽ സമാപിച്ചു. ഇന്ന് ചോക്കാട് പഞ്ചായത്തിലെ മാടമ്പത്തു നിന്നു തുടങ്ങി വൈകിട്ട് 5ന് കരുവാരകുണ്ട് കുട്ടത്തിയിൽ സമാപിക്കും. തിരഞ്ഞെടുപ്പു റാലികളിലും പ്രചാരണ യോഗങ്ങളിലും മന്ത്രിമാരും എംഎൽഎമാരും ദേശീയ, സംസ്ഥാന നേതാക്കളും പങ്കെടുക്കും. ഇന്ന് വൈകിട്ട് 4ന് മമ്പാട് കരിന്താറിലെ കുടുംബയോഗത്തിലും 5ന് കാരാട് തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും സിപിഎം പിബി അംഗം എം.എ.ബേബി പങ്കെടുക്കും.
വൈകിട്ടു കരുവാരകുണ്ട് കുട്ടത്തിയിൽ ആനി രാജയുടെ പ്രചാരണ സമാപന സ്ഥലത്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും പങ്കെടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 20ന് കരുവാരകുണ്ട് കിഴക്കേത്തലയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കും. ഇ.എസ്.ബിജിമോൾ എംഎൽഎ നാളെ വാണിയമ്പലത്തും പോരൂർ ചെറുകോട്ടിലും തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കും. മുഹമ്മദ് മുഹസിൻ എംഎൽഎ 21ന് കാളികാവ് തിരഞ്ഞെടുപ്പ് റാലിയിൽ എത്തും. മറ്റു നേതാക്കളും വരുന്ന ദിവസങ്ങളിൽ പ്രചാരണത്തിനെത്തുമെന്നു എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബി.മുഹമ്മദ് റസാഖ്, കൺവീനർ പി.ടി.ഷറഫുദ്ദീൻ എന്നിവർ പറഞ്ഞു.