ADVERTISEMENT

താനൂർ ∙ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ മീൻപിടിത്തം കഠിനമായി. കരയിലും കടലിലും ചൂടായതിനാൽ മത്സ്യം ലഭിക്കുന്നതാകട്ടെ പേരിന് മാത്രമാണ്. ചൂട് കാലാവസ്ഥ തുടരുന്നതിനാൽ പണി കൂടുതൽ സാഹസികവുമാവുകയാണ്. അൽപം ചൂട് കുറയുന്ന പുലർച്ചെയാണ് നാടൻ വള്ളക്കാർ പണിക്കിറങ്ങുന്നത്. 10ന് തന്നെ ഇവർ കരയ്ക്ക് കയറും. ചെറിയ പലവക മീൻ മാത്രമാണ് വലയിലാകുന്നത്.

കടൽവെള്ളം ചൂടിൽ തിളച്ചുമറിയുന്നതിനാൽ മുകൾപരപ്പിലേക്ക് മീനുകൾക്ക് എത്താൻ പറ്റുന്നില്ല.മൂന്നും നാലും ദിവസം നീളുന്ന വലിയ വള്ളങ്ങളുടെ പണിയും ഇത് കാരണം മുടങ്ങിയിട്ട് ആഴ്ചകളായി. ഇന്ധനവില കുതിച്ചുയർന്നതിനാൽ മത്സ്യബന്ധനത്തിന് കടലിൽ ഇറങ്ങൽ വൻ സാമ്പത്തിക ചെലവാണ്. വില കൂടുതലുള്ള ഇനങ്ങൾ ലഭിക്കാത്തതും പാവങ്ങൾക്ക് ഇരുട്ടടിയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com