വോട്ടുമഷികൊണ്ട് പൊള്ളലേറ്റെന്ന് പരാതി
Mail This Article
×
കോട്ടയ്ക്കൽ ∙ കൃത്യമായ സുരക്ഷ ഒരുക്കാതെയാണ് അധികൃതർ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന പരാതിയുമായി ഉദ്യോഗസ്ഥർ. ജില്ലയിലെ വിവിധ പോളിങ്സ്റ്റേഷനുകളിൽ ജോലി ചെയ്തവർക്കു വോട്ടുമഷികൊണ്ട് കൈവിരലുകൾക്കു പൊള്ളലേറ്റതായി ഇവർ പറയുന്നു. ചെറിയ സ്റ്റിക്കാണ് മഷി വോട്ടറുടെ കൈവിരലുകളിൽ അടയാളപ്പെടുത്താനായി ഉദ്യോഗസ്ഥർക്ക് അനുവദിച്ചത്.
ഒരു ബൂത്തിൽ 1,500 വരെ വോട്ടർമാരുണ്ട്. ബൂത്തുകളുടെ എണ്ണം വർധിപ്പിക്കാവശ്യമായ നടപടി അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. പല ഉദ്യോഗസ്ഥരുടെയും വിരലുകളിൽ മുറിവേറ്റിട്ടുണ്ട്. വിരലിന്റെ അഗ്രഭാഗത്തെ തൊലി അടർന്നുപോയി. മഷി തെറിച്ചതിനാൽ മുഖത്തും കഴുത്തിലുമെല്ലാം പൊള്ളലേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.