ഷവർമയ്ക്കൊപ്പം കിട്ടിയ മുളകിന് വലുപ്പക്കുറവ്; ഇരുമ്പുവടി ഉപയോഗിച്ച് അടി
Mail This Article
×
പുത്തനത്താണി ∙ ഷവർമയുടെ കൂടെ നൽകിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മർദിച്ചതായി പരാതി. കുട്ടികളത്താണിയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചതായാണ് പരാതി. ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം (47), മക്കളായ മുഹമ്മദ് ഷബിൽ (26), അജ്മൽ (22) എന്നിവർക്കാണ് മർദനമേറ്റത്. കൽപകഞ്ചേരി സ്വദേശികളായ സത്താർ (45), മുഹമ്മദ് ഹനീഫ് (45), മുജീബ്(45), ജനാർദനൻ(45) എന്നിവർക്കെതിരെ കൽപകഞ്ചേരി പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.