കുതിരയോട്ട മത്സരം; പൊള്ളാച്ചിയിലെ റാസക്കുട്ടി ഒന്നാമത്
Mail This Article
വളാഞ്ചേരി ∙ യൂണിവേഴ്സൽ ഇക്യുസ്ട്രൈൻ സ്പോർട്സ് ഹോഴ്സ് റൈഡേഴ്സ് ആൻഡ് ലവേഴ്സ് കൾചറൽ ഓർഗനൈസേഷൻ പൂക്കാട്ടിരി വയൽപരപ്പിൽ നടത്തിയ കുതിരയോട്ട മത്സരത്തിൽ പൊള്ളാച്ചിയിലെ കിഷോർ നയിച്ച റാസക്കുട്ടി എന്ന കുതിര ഒന്നാമതെത്തി. പാലക്കാട്ടുനിന്നുള്ള മുബൻ ഹഖ് നയിച്ച മുഫാര രണ്ടാമതെത്തി. പൊള്ളാച്ചിയിൽ നിന്നുള്ള മായയ്ക്കാണ് മൂന്നാം സ്ഥാനം. കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നുമായി 40 കുതിരകൾ പങ്കെടുത്തു.
സമാപന ചടങ്ങിൽ എടയൂർ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം സമ്മാനങ്ങൾ കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം എ.പി.സബാഹ് മത്സര പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ മൊയ്തു അങ്ങാടിപ്പുറം ആധ്യക്ഷ്യം വഹിച്ചു. റഷീദ് കിഴിശ്ശേരി, കെ.പി.വേലായുധൻ, പി.ടി.അയൂബ്, റാഫി, മുഹമ്മദ്, ഹംസ കരുവാരകുണ്ട്, ഉണ്ണി ഹസൻ, ഷംനാദ് കൊല്ലം, പ്രമോദ് നായർ തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു. പൂക്കാട്ടിരി പാടത്ത് 400 മീറ്റർ നീളത്തിലുള്ള സ്പീഡ് ട്രാക്കാണ് മത്സരത്തിനായി ഒരുക്കിയിരുന്നത്.